മീര വാസുദേവ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. താരം സിനിമയില്‍ തിളങ്ങിയിരുന്നു. ഇപ്പോൾ മീര മിനിസ്‌ക്രീൻ പരമ്പരയിൽ തിളങ്ങുകയാണ്. 2012 ലാണ് മീര നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തത്. 2016ല്‍ ഇരുവരും വിവാഹമോചിതരായി. ഇപ്പോള്‍ നടന്‍ ജോണ്‍ കൊക്കന്‍ മീരയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് ജോൺ സംസാരിച്ചത്.
ജോണ്‍ കൊക്കന്റെ വാക്കുകള്‍ ഇങ്ങനെ, തങ്ങള്‍ക്കിടയിലെ വിവാഹമോചനം തികച്ചും പേഴ്‌സണലായ കാര്യമാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
മീരയുടെ കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ ഹിറ്റാണ്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറില്‍ അവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും. തങ്ങള്‍ക്ക് അരിഹ ജോണ്‍ എന്ന് പേരുള്ള മകനുണ്ട്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും വിളിക്കാന്‍ തങ്ങള്‍ സമയം കണ്ടെത്താറുണ്ട്.