കെട്ടാനായി താലി കയ്യിൽ എടുത്ത് നിൽക്കുമ്പോഴും വേണമെങ്കിൽ പിന്മാറാം കുഴപ്പമില്ലന്ന് ജോബി അന്ന് പറഞ്ഞു!

ജോബി മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ്. ഒരു ഭാഗ്യമായാണ് തന്റെ ഉയരക്കുറവിനെ കുറിച്ച് കരുതുന്നുവെന്ന് ജോബി പറയുന്നു. വിവിധ സംഘടനകളുടെ മുൻനിരയിൽ തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങൾ ചെയ്യാൻ താരം മുൻപിൽ തന്നെ ഉണ്ട്. തൻറെ കുറവ് ഒരു കുറവായി മറ്റുള്ളവർ കണ്ടപ്പോൾ അതിനെ ഒരു ഭാഗ്യമായി കണ്ടതാണ് താൻ തന്നോട് സ്വയം ചെയ്ത ഏറ്റവും വലിയ കാര്യം എന്ന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. ജോബിയെ വിവാഹം ചെയ്തതിന് ശേഷം ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നെന്ന് ഭാര്യ സൂസൻ പറഞ്ഞു.

വാക്കുകളിങ്ങനെ, കെട്ടാനായി താലി കയ്യിൽ എടുത്ത് നിൽക്കുമ്പോഴും വേണമെങ്കിൽ പിന്മാറാം തനിക്ക് കുഴപ്പമില്ല എന്നാണ് ജോബി പറഞ്ഞത്. എന്നാൽ, ഞാനല്ലെങ്കിലും ജോബി ചേട്ടന് മറ്റൊരു ആൾ വന്നേ പറ്റൂ, അപ്പോൾ അത് എന്തുകൊണ്ട് ഞാനായിക്കൂടാ’ എന്നായിരുന്നു സൂസന്റെ ചോദ്യം വിവാഹം കഴിഞ്ഞ പുതുമോടിയിൽ മറ്റൊരു വിവാഹത്തിന് പോയ സമയത്ത് തന്റെ ഒപ്പം നടക്കുന്ന ജോബിയെ നോക്കി എന്തെ കുഞ്ഞിനെ എടുത്തില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ആദ്യം കേട്ടപ്പോൾ തനിക്ക് വളരെ വിഷമം തോന്നി. പിന്നീട് ആലോചിച്ചപ്പോൾ, താൻ എന്തിനാണ് വിഷമിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ആളെയല്ലേ വിവാഹം ചെയ്തത് എന്ന ബോധ്യം വന്നു.

Related posts