സി.എച്ച്‌. മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ്: ഡയറക്ടർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!

തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്‌. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡില്‍ കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം പരമാവധി അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 60 വയസ്സ് വരെയോ ആയിരിക്കും.അപേക്ഷകര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജി/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ കുറഞ്ഞത് രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദമുണ്ടാകണം. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനത്തില്‍ സൂപ്പര്‍വൈസറി/ അധ്യാപക തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം.

ബന്ധപ്പെട്ട മേഖലയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 2021 ജനുവരി ഒന്നിന് 40നും 60നും ഇടയിലായിരിക്കണം പ്രായപരിധി.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം. കവറിനു പുറത്ത് ‘എസ്.ഐ.എം.സി പാങ്ങപ്പാറ ഡയറക്ടര്‍ നിയമന അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ്, വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിക്കണം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷിക്കുന്നവര്‍ക്ക് നിലവിലെ സ്‌കെയിലിലാവും ശമ്ബളം. കരാര്‍ വിഭാഗത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്കുള്ള ഓണറേറിയം സര്‍ക്കാര്‍ തലത്തില്‍ നിശ്ചയിക്കുന്നതായിരിക്കും.

Related posts