പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ജീഷിൻ!നോക്കി ഇരിക്കുവാൻ കമെന്റുകൾ!

ജിഷിൻ മോഹൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ്. മലയാള സീരിയൽ രംഗത്ത് ജിഷിൻ ശ്രദ്ധേയനാകുന്നത് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ്. തുടർന്ന് ജിഷിൻ നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ജിഷിൻ വിവാഹം ചെയ്തിരിക്കുന്നത് സിനിമ സീരയൽ നടി വരദയെയാണ്. വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ്. നായികയായിട്ടാണ് വരദ മലയാള സിനിമാ ലോകത്ത് എത്തിയത്. എന്നാൽ സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. അമല എന്ന പരമ്പരയിൽ വരദയും ജിഷിനും ഒരുമിച്ചാണ് അഭിനയിച്ചത്. നെഗറ്റീവ്‌ റോളിൽ എത്തിയ ജിഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പരമ്പരയിൽ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

 

 വരദയും നടൻ ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്ത കുറച്ചു ദിവസങ്ങളിലായി ചർച്ചക്ക് വഴി തെളിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജിഷിൻ. രസകരമായ പോസ്റ്റുകൾക്കും അതിലും രസകരമായ ക്യാപ്ഷൻ നൽകാറുണ്ട് . അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ‘പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാന വെറുതേ മോഹിക്കുമെന്നും’ എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. വീഡിയോയിൽ ഒരു പടിക്കെട്ടിൽ ജിഷിൻ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതും കാണാം. ‘പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോ, അല്ലേ’ എന്നാണ് വീഡിയോക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.

ആ ഇരിപ്പ് കാണുമ്പോൾ ചിരിവരുന്നു, മോഹിച്ചോ മോഹിച്ചോ ഇപ്പോ വരും എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റുകൾ വരുന്നത്. ‘കാലൻ വരും, ഇറങ്ങി പോടോ’ എന്ന് കമന്റ് ഇട്ട നടൻ രഞ്ജിത്തിനോട്, ‘എന്നാൽ വേഗം വാടോ’ എന്നായിരുന്നു ജിഷിന്റെ മറുപടി. പ്രിയമുള്ളൊരാൾ കൂടെ തന്നെയുണ്ടല്ലോ, പിന്നെ ആരെയാണ് കാത്തിരിയ്ക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

Related posts