ഏതായാലും അധികം തള്ളി മറിക്കുന്നില്ല, എല്ലാവരുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാവണേ എന്ന് ജിഷിൻ! കട്ടയ്ക്ക് കൂടെയുണ്ടെന്ന് ആരാധകരും!

ജിഷിൻ മോഹൻ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. പ്രശസ്ത സിനിമ സീരിയൽ താരം വരദയെയാണ് ജിഷിന്‍ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ പുതിയൊരു സന്തോഷ വാര്‍ത്ത ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ജിഷിന്‍. അമ്മ മകള്‍ എന്ന പുതിയ പരമ്പരയില്‍ ഭാഗമായതിനെ കുറിച്ചാണ് ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സീരിയലിന്റെ പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് താനും സീരിയലിന്റെ ഭാഗമായിട്ടുണ്ട് എന്ന സന്തോഷം ജിഷിന്‍ ആരാധകരെ അറിയിച്ചത്. ‘ഈ അമ്മ മകള്‍ക്കൊപ്പം ഞങ്ങള്‍ കുറച്ച് പേര് കൂടി ഉണ്ട് കേട്ടോ…. നിങ്ങളുടെ പ്രാര്‍ഥനയും സപ്പോര്‍ട്ടും വേണം’ ജിഷിന്‍ കുറിച്ചു.

‘ഈ അമ്മ മകള്‍ക്കൊപ്പം ഞങ്ങള് കുറച്ച് പേര് കൂടി ഉണ്ട് കേട്ടോ… സീ കേരളം ചാനലില്‍ പൂക്കാലം വരവായി എന്ന ഹിറ്റ് സീരിയലിന് ശേഷം അതിന്റെ നിര്‍മാതാക്കളായ ആയ ക്ലാസിക് ഫ്രെയിംസിന്റെ അടുത്ത പ്രോജക്ടിലും ഭാഗമാവാന്‍ കഴിഞ്ഞ സന്തോഷത്തോടൊപ്പം സുന്ദരി സീരിയലിന് ശേഷം ഫൈസല്‍ അടിമാലി എന്ന ജ്യേഷ്ഠ തുല്യനായ ഡയറക്ടറോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചു. ചുരുക്കം പറഞ്ഞാല്‍…. ഞാനും ഉണ്ട് ഈ സീരിയലില്‍…. അയിനാണ്…. ഈ സീരിയല്‍ എല്ലാവരും കണ്ട് സപ്പോര്‍ട്ട് ചെയ്യണേ… ങ്ങളൊക്കെ കണ്ടാലല്ലേപ്പാ മ്മള്‍ക്ക് റേറ്റിംഗ് ഉണ്ടാവൂ. എന്തായാലും നിങ്ങളെ നിരാശപ്പെടുത്തില്ല ഞങ്ങള്‍. കെ.വി അനില്‍ എന്ന കഥാകൃത്തിന്റെ മനോഹരമായ സ്‌ക്രിപ്റ്റ്, അതിന്റെ ദൃശ്യ ചാരുത ഒട്ടും കുറയ്ക്കാതെ നിങ്ങളിലേക്ക് എത്തിക്കാന്‍ ക്യാമറാമാന്‍ ഗസല്‍ സെബാസ്റ്റ്യനിലൂടെ ഡയറക്ടര്‍ ഫൈസല്‍ ഇക്കയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഏതായാലും അധികം തള്ളി മറിക്കുന്നില്ല…. എല്ലാവരുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാവണേ….’ എന്നായിരുന്നു ജിഷിന്‍ എഴുതിയത്.

അമ്മ മകള്‍ പരമ്പരയില്‍ ഒരു അമ്മയും മകളും തമ്മിലുള്ള അമൂല്യ സ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്. മിത്ര കുര്യനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ് റോഷനാണ് സീരിയലില്‍ മിത്രയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ അഭിനയിക്കുനന്ത്. അമ്മയെ ജീവനായിക്കാണുന്ന മകള്‍ അനുവായെത്തുന്നത് മരിയയാണ്.

Related posts