ജിഷിൻ മോഹൻ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. പ്രശസ്ത സിനിമ സീരിയൽ താരം വരദയെയാണ് ജിഷിന്‍ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. . നടന്‍ ജിഷിന്‍ മോഹനും ഇക്കുറി ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായി എത്തും എന്ന സൂചനയുണ്ടായിരുന്നു. ഇപ്പോള്‍ വാര്‍ത്തയില്‍ വ്യക്തത വരുത്തി നടന്‍ തന്ന രംഗത്ത് എത്തിയിരിക്കുകയാണ്.
ബിഗ്‌ബോസിലേക്ക് ഉണ്ടെന്ന വാര്‍ത്ത താരം നിഷേധിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിഷിന്റെ പ്രതികരണം. ജിഷിന്റെ വാക്കുകളിങ്ങനെയാണ്… ‘ഞാന്‍ ബിഗ് ബോസ് ഷോ യുടെ ഭാഗമാവുന്നില്ല. എനിക്ക് അതില്‍ താല്‍പര്യമൊന്നും തോന്നിയിട്ടില്ല. മാത്രമല്ല ഇതുവരെ തന്നെ തേടി അത്തരം കോളുകള്‍ ഒന്നും വന്നിട്ടില്ലെന്നും’ ജിഷിന്‍ സൂചിപ്പിക്കുന്നു. ഇതുവരെ വന്ന പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പറഞ്ഞ ഭൂരിഭാഗം പേരും വാര്‍ത്ത നിഷേധിച്ചിരുന്നു.
മാര്‍ച്ച് അവസാനത്തോട് കൂടി ബിഗ് ബോസ് മലയാലം നാലാം സീണണ്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം. മോഹന്‍ലാലിന് പകരം മറ്റ് ചില താരങ്ങള്‍ അവതാരകര്‍ ആയേക്കും എന്ന അഭ്യൂഹങ്ങള്‍ വന്നെങ്കിലും പ്രൊമോയിലൂടെ അക്കാര്യം വ്യക്തമായി. ഇനി പതിവ് പോലെ വരാറുള്ള മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളാണ്. വാവ സുരേഷ്, സന്തോഷ് പണ്ഡിറ്റ്, ഗായത്രി സുരേഷ്, രാഹുല്‍ ഈശ്വര്‍, ശ്രീലക്ഷ്മി അറയ്ക്കല്‍, പാല സജി, സുചിത്ര നായര്‍, നവീന്‍ അറയ്ക്കല്‍, അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, എന്നിങ്ങനെ നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്.