മിനിസ്ക്രീൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമ സീരയൽ താരം വരദയാണ് ജിഷിന്റെ ഭാര്യ. സീരിയലുകള്‍ക്ക് പുറമെ മറ്റു റിയാലിറ്റി ഷോകളിലും സജീവമായിരുന്നു ജിഷിന്‍. ഇടയ്ക്ക് തങ്ങളുടെ കുടുംബവിശേഷം പങ്കുവെച്ചും താരം സോഷ്യല്‍ മീഡിയയിലും എത്താറുണ്ട്. ഇപ്പോള്‍ നടന്‍ പങ്കുവെച്ച വീഡിയോയും ഇതിന് താഴെ താരം കുറിച്ച വാക്കുകളുമാണ് വൈറല്‍ ആവുന്നത്.
എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം ഈ വീഡിയോവിലൂടെ ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്യുവാണേ. യോജിക്കുന്നവരുണ്ടാവാം.. വിയോജിപ്പുള്ളവരുണ്ടാവാം. എങ്കിലും കണ്ടിട്ടൊരു അഭിപ്രായം അറിയിച്ചാല്‍ സന്തോഷം . ഇങ്ങനെ ചെയ്യുന്ന ഒത്തിരിപ്പേരുണ്ടാവാം. അവരെ മാനിക്കുന്നു . . ഇങ്ങനെ ചെയ്യാത്തവര്‍ക്ക് അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാവാം. അതും മാനിക്കുന്നു. എങ്കിലും കുറച്ചുപേര്‍ക്ക് ഇങ്ങനെ ചെയ്യണം എന്ന് തോന്നിയാല്‍ അത് സന്തോഷം . ഏതിനെപ്പറ്റി എന്നായിരിക്കും. അല്ലേ? അത് വീഡിയോ കാണുമ്പോള്‍ മനസ്സിലാവും.
നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍, ചിന്താഗതിയില്‍ ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ഉറ്റവര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കിയത് നിങ്ങളോട് ഷെയര്‍ ചെയ്യുന്നു . ശെരിയാണല്ലോ എന്ന് തോന്നിയാല്‍ നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാലോ. എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.
View this post on Instagram