മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ടെലിവിഷൻ താരങ്ങളിൽ ഒരാൾ ആണ് ജിഷിൻ മോഹൻ. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ വരദയെ ആണ് ജിഷിൻ വിവാഹം കഴിച്ചത്. എന്ത് കാര്യവും രസകരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള ജിഷിൻ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന കുറിപ്പുകൾ എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇപ്പോൾ ജിഷിന്റെ ഏറ്റവും പുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. ടെലിവിഷൻ അഭിനയിക്കുന്ന മനീഷയെ കുറിച്ചാണ് ജിഷിൻ പങ്കുവെച്ചിരിക്കുന്നത്.
ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. ‘പൂക്കാലം വരവായി’ സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ SP ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ. ‘മലരേ.. മൗനമാ’ എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം. മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. Wow!! What a feel.. അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ .. ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ.. നിങ്ങളൊരു മാടപ്രാവാണ്. മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവ്..