ഞങ്ങളൊന്നിച്ച് എവിടെയെങ്കിലും പോവുകയാണെങ്കിൽ എങ്ങനെയായാലും അടിയുണ്ടാകും! വൈറലായി ജിഷിന്റെ വാക്കുകൾ!

മിനിസ്ക്രീൻ ‌സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമ സീരയൽ താരം വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും മിനിസ്ക്രീൻ സീരിയൽ മേഖലയാണ് താരത്തിന് പ്രശസ്തി നൽകിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കവും.

നടി വരദയും നടൻ ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്ത കുറച്ചു ദിവസങ്ങളിലായി ചർച്ചക്ക് വഴി തെളിച്ചിരുന്നു, വരദയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ജിഷിന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയിക്കാൻ മാത്രമല്ല സംവിധാനം ചെയ്യാനുള്ള കഴിവും ഉള്ളയാളാണ് വരദ. ആരെക്കുറിച്ചും മോശം സംസാരിക്കാറില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും കേൾക്കാറുമില്ല. ഞങ്ങളൊന്നിച്ച് എവിടെയെങ്കിലും പോവുകയാണെങ്കിൽ എങ്ങനെയായാലും അടിയുണ്ടാവുമെന്നും മുൻപ് ജിഷിൻ പറഞ്ഞിരുന്നു. അതാത് സ്ഥലത്ത് വെച്ചോ, കാറിൽ വെച്ചോ എങ്ങനെയായാലും അടി നടന്നിരിക്കും. ഒന്നിച്ച് അഭിനയിക്കില്ലെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചതാണെന്നുമായിരുന്നു ജിഷിൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്.

ഞാൻ ഡിവോഴ്‌സായാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാതെ സംസാരിക്കരുതെന്നായിരുന്നു വരദ അടുത്തിടെ പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ചുള്ള ജിഷിന്റെ പ്രതികരണം വന്ന ശേഷമുള്ള പോസ്റ്റ് ചർച്ചയായിരുന്നു. എന്തിനാണ് ആളുകൾ കള്ളം പറയുന്നതെന്നായിരുന്നു താരം ചോദിച്ചത്. ഇതോടെയായിരുന്നു ഇവർ ശരിക്കും വേർപിരിഞ്ഞവരാണോയെന്ന ചോദ്യം ഉയർന്നത്.

Related posts