ചാക്കോച്ചനെക്കുറിച്ച് ലോഹിതദാസ് പറഞ്ഞത് വെളിപ്പെടുത്തി ജിസ് ജോയ്!

‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന പുതിയ ജിസ് ജോയ് ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ ചിത്രത്തിലെ നായകനെക്കുറിച്ചുള്ള ഒരു ഓർമ ഷെയർ ചെയ്തരിക്കുകയാണ് സംവിധായകൻ. തന്റെ സിനിമയിൽ ആദ്യമായി നായകനാകുന്ന കുഞ്ചാക്കോ ബോബനെക്കുറിച്ചുള്ള ഓര്‍മ്മയാണ് ജിസ് ജോയ് പങ്കുവെച്ചത്.

‘ഞാന്‍ ജീവന്‍ ടിവിയില്‍ പ്രവർത്തിച്ചിരുന്ന സമയത്ത് ‘കസ്തൂരിമാന്‍’ എന്ന ചിത്രത്തിന് വേണ്ടി പ്രൊമോഷന്‍ ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനെക്കുറിച്ച് ഞാന്‍ ദൈവ തുല്യനായി കാണുന്ന ലോഹി സാര്‍ അന്ന് എന്നോട്‌ പറഞ്ഞത് ചാക്കോച്ചൻ ഒരു അസാമാന്യ പ്രതിഭയാണ് എന്നായിരുന്നു. അതുവരെ ഒരു ചോക്ലേറ്റ് ഹീറോ ആയി ഞാനും, സുഹൃത്തുക്കളുമൊക്കെ കരുതിയിരുന്ന കുഞ്ചാക്കോ ബോബനെപറ്റി‌ ഞാന്‍ ഏറ്റവും ദൈവ തുല്യനായി കാണുന്ന ലോഹി സാര്‍ അത്തരത്തിൽ പറഞ്ഞപ്പോള്‍ എനിക്കും കുഞ്ചാക്കോ ബോബന്‍ എന്ന താരത്തോട് വളരെ ബഹുമാനവും മതിപ്പും തോന്നി.

അദ്ദേഹം ഇന്ന് ഇപ്പോൾ എന്റെ സിനിമയില്‍ അഭിനയിക്കുമ്പോൾ അന്ന് ലോഹി സാർ പറഞ്ഞ കാര്യമാണ് എന്റെ മനസ്സില്‍ വരുന്നത്. തന്റെ ഒപ്പം നില്‍ക്കുന്ന നടനോ നടിയോ ആയാൽപോലും അവര്‍ക്ക് കൂടി തനിക്കൊപ്പം സ്ക്രീന്‍ സ്പേസ് നൽകാൻ പറയുന്ന മികച്ച വ്യക്തിത്വമുള്ള ഒരു നടനാണ് ചാക്കോച്ചന്‍’ എന്ന് ജിസ് ജോയ് അഭിപ്രായപ്പെട്ടു.

Related posts