ജൂലിയസ് സീസറായി ജിനു ജോസഫ്; മകന്റെ പിറന്നാള്‍ ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

BY AISWARYA

ബിഗ്ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജിനു ജോസഫ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, അഞ്ചാം പാതിര, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടി. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ജിനു ജോസഫ് മകന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മകന്റെ ഒന്നാം പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് മലയാളികളുടെ താരമായിരിക്കുകയാണ് ജിനു ജോസഫ്. ഷേക്‌സ്പിയര്‍ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം റോമന്‍ ചരിത്ര കഥാപാത്രങ്ങളുടെ വേഷങ്ങളിലാണ് ജിനുവും ഭാര്യയും മകനും ധരിച്ചിരിക്കുന്നത്. റോമന്‍ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറിന്റെ വേഷത്തിലാണ് ചിത്രങ്ങളില്‍ ജിനുജോസഫ് ഉളളത്. മറ്റൊരു ചരിത്ര കഥാപാത്രത്തിന്റെ പേരാണ് ഇവര്‍ മകനിട്ടിരിക്കുന്നത്- മാര്‍ക് ആന്റണി. കുഞ്ചാക്കോ ബോബന്‍, ശ്രിന്ദ, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേര്‍ ജിനുവിന്റെ പോസ്റ്റിന് കമന്റ് ചെയ്യുകയും മകന് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

Related posts