ചിത്രചേച്ചിയോട് എനിക്ക് പ്രേമമാണ് എന്ന് ജുവല്‍ മേരി!

ജുവല്‍ മേരി വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ അവതാരകയാണ്. കൂടാതെ താരം ഒരു നടിയുമാണ്. ജുവല്‍ ഏറെ ശ്രദ്ധ നേടിയത് ഡിഫോര്‍ ഡാന്‍സ് എന്ന് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയതോടെയാണ്. താരം അഭിനയരംഗത്ത് എത്തുന്നത് പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്. പിന്നീട് ജുവല്‍ തന്റെ വിവാഹ ശേഷവും അഭിനയത്തില്‍ തുടര്‍ന്നു. നടിയുടെ ഭര്‍ത്താവ് ജെന്‍സണ്‍ സക്കറിയയാണ്. ഇപ്പോള്‍ ജുവല്‍ രംഗത്തെത്തിയിരിക്കുന്നത് ഗായിക ചിത്രയുമായുള്ള ആത്മബന്ധവും അടുപ്പവും പങ്കുവെച്ചുകൊണ്ടാണ്.

ചിത്ര ചേച്ചിയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. സ്റ്റാര്‍ സിംഗറിന്റെ അവതാരകയായതില്‍ താന്‍ ഏറെ ആഹ്‌ളാദിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ചിത്രയുമായി അടുക്കാനായതാണ്. സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി. അത്രയും വലിയ ഒരാള്‍ക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റുന്നുവെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ചിത്രചേച്ചിക്ക് മുന്നില്‍ ആര്‍ക്കും ഒരു ഈഗോയും വലിപ്പ ചെറുപ്പവുമില്ല. ഏറ്റവും ചെറിയ ആളിനോടും ഏറ്റവും വലിയ ആളിനോടും ഒരുപോലെയാണ് ചിത്രചേച്ചി പെരുമാറുന്നത്.

ചിത്രചേച്ചിയെ പോലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ഗായികയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. ഒരു രക്ഷയുമില്ലാത്ത ഒരാളാണ് ചിത്രചേച്ചി. എന്റെ ചക്കരയാണ്. സത്യം പറഞ്ഞാല്‍ ചിത്രചേച്ചിയോട് എനിക്ക് പ്രേമമാണ് എന്ന് ജുവല്‍ മേരി പറയുന്നു. ഷൂട്ടിന്റെ ബ്രേക്ക് ടൈമിലൊക്കെ ഞാന്‍ ജഡ്ജസ് ടേബിളിനടുത്ത് ചിത്രാമ്മയോട് വര്‍ത്തമാനം പറയാനായി ഓടിച്ചെല്ലും. അപ്പോള്‍ ചിത്രാമ്മ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന പലപല മിഠായികളും ബിസ്‌കറ്റുകളുമൊക്കെ സ്‌നേഹത്തോടെ തരും എന്നും താരം പറഞ്ഞു.

Related posts