ജുവല്‍ മേരി വളരെ വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ അവതാരകയാണ്. കൂടാതെ താരം ഒരു നടിയുമാണ്. ജുവല്‍ ഏറെ ശ്രദ്ധ നേടിയത് ഡിഫോര്‍ ഡാന്‍സ് എന്ന് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയതോടെയാണ്. താരം അഭിനയരംഗത്ത് എത്തുന്നത് പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്.ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരി കുട്ടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജുവല്‍.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയുടെ സംവിധായകനായ ജന്‍സണ്‍ സക്കറിയയാണ് ജുവലിന്റെ ഭര്‍ത്താവ്. ഇപ്പോള്‍ കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. എന്റെ ശരീരത്തില്‍ ഞാന്‍ ഏറ്റവും ഭംഗിയുള്ള ഭാഗം?’ എന്ന് എഴുതിയ ശേഷം തുടര്‍ന്ന് അത് എന്താവും എന്ന് അറിയണമെങ്കില്‍ പോസ്റ്റിന് താഴേക്ക് നോക്കണം എന്ന് കുറിച്ച് കുറേ കുത്തുകള്‍ക്ക് ശേഷം എന്റെ തലച്ചോറ് എന്ന് എഴുതികൊണ്ടാണ് ജുവല്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ജുവല്‍ മേരി സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവല്‍ മേരി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്.
View this post on Instagram