ജീവ ജോസഫ് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ്. അപര്‍ണയാണ് ജീവയുടെ ഭാര്യ. സോഷ്യല്‍ മീഡിയകളിലൂടെയും മിനിസ്‌ക്രീനിലൂടെയും ആരാധകര്‍ക്ക് സുപരിചിതയാണ് അപര്‍ണയും. ഇപ്പോള്‍ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ ജീവ അഥിതിയായി എത്തിയപ്പോള്‍ പറഞ്ഞ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
പ്രണയവിവാഹമാണ് ഞങ്ങളുടേത്. സൂര്യ മ്യൂസിക്കില്‍ എന്റെ കോ ആങ്കറായി വന്നതാണ് അപര്‍ണ. ജീവിതത്തിലും കൂടെക്കൂട്ടാനായി തീരുമാനിക്കുകയായിരുന്നു. പുതിയതായി വന്ന പെണ്‍കുട്ടിക്ക് സീനിയര്‍ ആങ്കര്‍ ഷോ ചെയ്യുന്നത് കാണിച്ച് കൊടുക്കുമായിരുന്നു. ഞങ്ങള്‍ക്ക് ഇഷ്ടം തോന്നിയപ്പോള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. മോതിരമാറ്റം കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞ് മതി വിവാഹമെന്നായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. വീട്ടുകാര്‍ സംസാരിച്ച് വന്ന് 3 മാസം കൊണ്ട് വിവാഹം തീരുമാനമാവുകയായിരുന്നു. ചെറുപ്രായത്തില്‍ കല്യാണം കഴിച്ചയാളാണ് ഞാന്‍. നേരത്തെ കല്യാണം കഴിക്കേണ്ടി വന്നതില്‍ ഒരു കുറ്റബോധവും ഇല്ല. സ്വാതന്ത്ര്യം നഷ്ടപ്പെടുകയോ അങ്ങനെ യാതൊരുവിധ പ്രശ്നങ്ങളുമില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാ ഫ്രീഡവും ഉണ്ട്. ഇപ്പോഴും ഞങ്ങള്‍ പുതിയ കപ്പിള്‍സിനെ പോലെയാണ്. 6 വര്‍ഷമായി, അടിച്ചുപൊളിച്ച് കഴിയുകയാണ്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍.
ഒരുപാട് നിയന്ത്രണങ്ങള്‍ വെക്കുമ്പോഴാണ് അത് ലംഘിക്കാന്‍ തോന്നുക. എനിക്കാണേല്‍ എല്ലാത്തിനും ഫ്രീഡമുണ്ട്. തിരിച്ചും അതേ പോലെ തന്നെയാണ്. നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ അപര്‍ണ എനിക്ക് കാണിച്ച് തരാറുണ്ട്. തിരിച്ച് ഇതൊന്നും കാണിച്ച് തരുന്നില്ലല്ലോ എന്നൊക്കെ ചോദിക്കും, എന്നേക്കാളും നല്ല പയ്യന്‍മാരെയൊന്നും കാണുന്നില്ലെന്നാണ് ഞാന്‍ മറുപടി പറയാറുള്ളത്. ആ ഒരു സ്പേസ് ഞങ്ങള്‍ കൊടുക്കുന്നുണ്ട്. ഞങ്ങള്‍ വഴക്കിടാറൊക്കെയുണ്ട്, രാത്രി കിടക്കും മുന്‍പ് അത് പറഞ്ഞ് തീര്‍ക്കും.- ജീവ പറഞ്ഞു. ഇവരെ കാണുമ്പോള്‍ ഏതൊരു സിംഗിളായിട്ടുള്ളവരും കല്യാണം കഴിക്കാനും നല്ലൊരു കംപാനിയനേയും ആഗ്രഹിക്കുമെന്നുമായിരുന്നു ജീവയേയും അപര്‍ണയേയും കുറിച്ച് പൂജിത പറഞ്ഞത്.