ജീവ ജോസഫ് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ്. അപർണയാണ് ജീവയുടെ ഭാര്യ. സോഷ്യൽ മീഡിയകളിലൂടെയും മിനിസ്‌ക്രീനിലൂടെയും ആരാധകർക്ക് സുപരിചിതയാണ് അപർണയും. രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം. അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന് അപർണയും ജീവയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീവയുടെ ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധനേടുന്നത്. സ്വന്തം നാടായ മാവേലിക്കരയിലെ വിശേഷങ്ങളും തന്റെ പഴയ കാല ഓർമകളും താൻ സഞ്ചരിച്ച വഴികളും സ്കൂളും കൂട്ടുകാരെയുമെല്ലാമാണ് പുതിയ വീഡിയോയിലൂടെ ആരാധകർക്ക് ജീവ പരിചയപ്പെടുത്തിയത്.
സ്വന്തം നാട്ടിലെത്തി പഴയ ഓർമകൾ പുതുക്കിയപ്പോൾ താൻ ഒരുപാട് വർഷം പിറകോട്ട് സഞ്ചരിച്ച പോലെ തോന്നുന്നു എന്നാണ് ജീവ പറയുന്നത്. പോസ്റ്റ് ഓഫീസിൽ നിന്നും പാസ്പോർട്ട് കൈപ്പറ്റാൻ എത്തിയതായിരുന്നു സുഹൃത്തിനൊപ്പം ജീവ. കുറച്ച് സമയം കിട്ടിയതുകൊണ്ടാണ് നാടിനെയും നാട്ടുകാരെയും കൂട്ടുകാരെയും ജീവ ക്യാമറയിൽ പകർത്തിയത്. ഇടുങ്ങിയ വഴിയിലൂടെ സൈക്കിൾ വെട്ടിച്ച് സഞ്ചരിച്ചതിനെ കുറിച്ചെല്ലാം ജീവ വാചാലനായി. പഠിച്ച സ്‌കൂളിന് മുന്നിലൂടെ പോയപ്പോൾ മനസിലേക്ക് ഒരുപാട് ഓർമ്മകൾ വന്നു. അഞ്ച് രൂപയൊക്കെ അന്ന് പോക്കറ്റ് മണിയായി തരുമായിരുന്നു. തന്നില്ലേൽ അടിച്ച് മാറ്റുമായിരുന്നു. അമ്പത് പൈസയുടെ മിഠായിയൊക്കെയായിരുന്നു അന്ന് വാങ്ങിയത്. നേരത്തെ ഇവിടെയൊരു ട്യൂഷൻ സെന്ററുണ്ടായിരുന്നു. ഇപ്പോൾ അവിടെയൊരു വാഴത്തോട്ടമാണ്. എന്തൊക്കെ മാറ്റങ്ങളാണ് ഇവിടമൊക്കെ. അന്ന് ഇനീഷ്യൽ ചേർത്തായിരുന്നു ഞങ്ങളൊക്കെ കൂട്ടുകാരെ വിളിക്കുന്നത്. എന്റെ റെക്കോർഡിക്കൽ നെയിം അഖിൽ എന്നാണ്. ക്രിക്കറ്റ് കളിക്കാൻ ഒരുപാടിഷ്ടമാണ്. അങ്ങനെ കുറെ ഓർമ്മകളുണ്ട്. ഓരോ വർഷവും തുടങ്ങുമ്പോൾ എല്ലാ ദിവസവും ക്ലാസിൽ പോയിരിക്കുമെന്നൊക്കെ ഞങ്ങൾ തീരുമാനിക്കും.
പിറ്റെ ദിവസം ഞങ്ങൾ യൂണിഫോമൊക്കെയിട്ട് സ്‌കൂളിന്റെ മുന്നിൽ വരെ എത്തും. എടാ ഇന്ന് തുടക്കമല്ലേ കയറണോയെന്ന് ചോദിച്ചതേയുള്ളൂ… അപ്പോൾ തന്നെ ഇറങ്ങി. അങ്ങനെ ആ വർഷവും കയറിയില്ലെന്നും, സ്കൂൾ കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് ജീവയും കൂട്ടുകാരും പറഞ്ഞു. അപർണയെ കൂട്ടാതെയായിരുന്നുവോ യാത്ര എന്നതടക്കമുള്ള കമന്റുകളാണ് ജീവയുടെ വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെടുന്നത്. അപർണയ്ക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് ആവശ്യമുള്ള സമയത്ത് ആവേശത്തോടെ വ്ലോഗ് ചെയ്ത് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി ജീവ പ്രവർത്തിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്ന കമന്റുകളും നിരവധിയുണ്ട്.