മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന് ഹിറ്റായി മാറിയ ചിത്രങ്ങളാണ് ദൃശ്യം ഒന്നും രണ്ടും. ദൃശ്യത്തിന് ശേഷം പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുന്നതായിരുന്നു രണ്ട് ചിത്രങ്ങളും. ഇപ്പോഴിതാ ഇരുവരും ഒരുമിക്കുന്ന മറ്റൊരു ചിത്രം എത്തുകയാണ്. ജീത്തു ജോസഫ് ആണ് മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന 12th മാൻ എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ ഈ ചിത്രം ചെയ്യുന്നതിന് മുൻപ് തന്റെ മനസ്സിൽ മറ്റൊരു പ്രൊജക്റ്റ് ഉണ്ടായിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് സംസാരിച്ചത്.
ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലെർ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാൽ നാട്ടുകാർ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതക രീതിയൊക്കെ കണ്ടു പിടിച്ച് ഡിസ്‌കസ് ചെയ്ത് വെച്ചിരിക്കുകയാണ്. കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാൻ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ് എന്ന് ജീത്തു ജോസഫ് പറയുന്നു.