കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു സ്പൂൺ അദ്ദേഹം എനിക്ക് തന്നു, വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു അത്!

Jeethu Joseph about Drishyam

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ആണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ കാത്തിരിപ്പിൽ ആണ് ആരാധകർ. മീന, ആശ ശരത്ത്, സിദ്ദിഖ്, അൻസിബ, എസ്തർ അനിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ചിത്രത്തിനായി മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ചിരുന്നു. ഇതിനെ പറ്റി മനസ്സ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

ലോക്ക് ഡൗണിന് മുൻപ് തന്നെ ചിത്രത്തിന് വേണ്ടി തയാറെടുപ്പുകൾ ഞങ്ങൾ ആരംഭിച്ചിരുന്നു. ലോക്ക്ഡൌൺ സമയത്ത് ലാലേട്ടന് കുറച്ച് വണ്ണം വെച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് പേടിച്ചിരുന്നു. കാരണം വണ്ണം വെക്കുമ്പോൾ ജോർജ്ജ് കുട്ടിയിലേക്ക് ലാലേട്ടന് എത്താൻ കഴിയുമോ എന്ന്. ഈ കാര്യം ഞാൻ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞപ്പോൾ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല എന്നാണ് ആന്റണി എന്നോട് പറഞ്ഞത്. ആന്റണി ഈ കാര്യം ലാലേട്ടനോട് പറഞ്ഞപ്പോൾ ജോർജ് കുട്ടിയായെ താൻ സെറ്റിൽ വരൂ എന്നാണ് അദ്ദേഹവും പറഞ്ഞ മറുപടി. അതിനായി അദ്ദേഹം ആയുർവേദ ചികിത്സയ്ക്കായി ഒക്കെ പോയിരുന്നു. ഡയറ്റ് ഒക്കെ ചെയ്താണ് അദ്ദേഹം വണ്ണം കുറച്ചത്. ആ സമയത്ത് അദ്ദേഹം കഴിക്കുന്ന ഫുഡ് ഒക്കെ കണ്ടാൽ നമുക്ക് ശരിക്കും സങ്കടം വരുമായിരുന്നു. കഥാപാത്രമാകാൻ ലാലേട്ടൻ എടുത്ത എഫർട്ട് വളരെ വലുതായിരുന്നു. 

ഒരിക്കൽ സെറ്റിൽ വെച്ച് അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു സ്പൂൺ എനിക്ക് തന്നു. സത്യം പറഞ്ഞാല്‍ വായില്‍ വെക്കാന്‍ കൊളളാത്ത സാധനം. അപ്പോ പുളളി അത്രയും എഫേര്‍ട്ട് ആ കഥാപാത്രത്തിനായി നടത്തി. ഒരുപക്ഷേ ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും. ദൃശ്യം 2വില്‍ എല്ലാവരും മെലിഞ്ഞെന്ന് മിക്കവരും പറഞ്ഞപ്പോള്‍ അത് ടെന്‍ഷന്‍ കൊണ്ട് മെലിഞ്ഞതാകാം എന്നാണ് താന്‍ തമാശരൂപേണ മറുപടി നല്‍കിയതെന്നും അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 2 വിന്‌റെ ടീസര്‍ പുതുവര്‍ഷമാദ്യം പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു.

Related posts