നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട താരമാണ് കോട്ടയം നസിർ. മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുമായ വേഷങ്ങൾ ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ ഒരു പുതിയ വേഷത്തിലാണ് കോട്ടയം നസീർ ശ്രദ്ധ നേടുന്നത്. അനന്തഭദ്ര൦ എന്ന ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ എന്ന കഥാപാത്രത്തെ വരച്ച ശേഷമാണു നസീറിന്റെ ഓയിൽ പെയിന്റിങ്ങിൽ ഉള്ള പ്രാഗത്ഭ്യത്തെ കുറിച്ച് കൂടുതൽ ആളുകളും തിരിച്ചറിയുന്നത്. ഇപ്പോഴിതാ നടൻ ജയസൂര്യ കോട്ടയം നസീറിനെക്കുറിച്ചു തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്.
നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജിൽ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും , അത് ചിത്രങ്ങൾ വരയക്കുന്ന കാര്യങ്ങളിലാണെങ്കിലും. ‘ഈശോ ‘യുടെ അണിയറ പ്രവർത്തകനായി നസീർക്കയും ഉണ്ടായിരുന്നു.
ഉടൻ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തിൽ നിന്ന് നമുക്ക് കാണാൻ കഴിയും എന്നാണ് എൻ്റെ പൂർണ്ണമായ വിശ്വാസം. നസീർക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യൻ എന്ന നിലയക്ക് പൂർണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു (ഇനിയും കുറേ നല്ല ചിത്രങ്ങൾ അദ്ദേഹത്തിൽ നിങ്ങൾക്ക് കാണാം). ജയസൂര്യയെയും നമിത പ്രമോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇത് ബൈബിളില്‍ ഉള്ള ഈശോ അല്ല എന്ന ടാഗ് ലൈനിന് ഒപ്പമാണ് പോസ്റ്റര്‍ പുറത്ത് വന്നത്. വളരെ നിഗൂഢമായ ലുക്കിലാണ് പോസ്റ്ററില്‍ ജയസൂര്യയെ കാണാന്‍ കഴിയുക.