അങ്ങനെ സംഭവിച്ചു എങ്കിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ. കയ്യടിച്ചു സോഷ്യൽ മീഡിയ

വെള്ളം എന്ന മലയാള ചലച്ചിത്രം ഒരിക്കലും മലയാളികൾ മറക്കില്ല. കാരണം അത്രത്തോളം റിയലിസ്റ്റിക് ആയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്റ്റൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിച്ച വെള്ളം ഏറെ നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സംയുക്ത മേനോൻ, സിദ്ദിഖ്, ഇന്ദ്രൻസ്, നിർമൽ പാലാഴി, ജോണി ആന്‍റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സെൻട്രൽ പിക്ചേഴ്സായിരുന്നു തീയേറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ചിത്രം സമ്മാനിച്ച സന്തോഷത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് ജയസൂര്യ. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് വെള്ളം സിനിമയ്ക്ക് ആധാരം. ചിത്രത്തില്‍ മുഴുക്കുടിയനായ കഥാപാത്രമായി അസാധ്യപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് എന്ന് ആരാധകരും നിരൂപകരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. ചിത്രം കണ്ട് പല മദ്യപാനികളും മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തെ പറ്റിയുള്ള തൻ്റെ സന്തോഷം പങ്കുവെക്കുകയാണ് ജയസൂര്യ.

പലരുടെയും കുടി നിര്‍ത്തി എന്നത് ശരിയാണെന്നും അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും താരം പറയുന്നു. ഈ സിനിമ കൊണ്ട് ഒരാളുടെയെങ്കിലും കുടി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നാണ് അര്‍ത്ഥമെന്നും കാരണം ഒരാളുടെ ലൈഫാണ് മാറിമറിയുന്നതെന്നും ജയസൂര്യ പറഞ്ഞു. അതോടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കുടുംബം കരകയറുകയാണെന്നും ഒരു സിനിമ ഇത്തരത്തിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണെന്നും താരം പറഞ്ഞു. വെള്ളം സിനിമ വന്നപ്പോള്‍ അത് കണ്ട പലരും പലരോടും ചിത്രം പോയി കാണണമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും അതൊക്കെ സന്തോഷമാണെന്നും ജയസൂര്യ പറയുന്നു.

Related posts