‘ഞാന്‍ ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളാണ്,,,,പ്രേമിച്ചിരുന്നപ്പോഴുളള പോലെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്’…..ജയസൂര്യയെക്കുറിച്ച് ഭാര്യ

BY AISWARYA

ഞാന്‍ ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളെന്നാണ് സരിത ജയസൂര്യയെക്കുറിച്ച് പറഞ്ഞത്. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് ജയന്‍. ഇത്രയും സംസാരിക്കാന്‍ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരും തന്റെ രീതി അനുകരിച്ച് തുടങ്ങിയെന്നും ജയസൂര്യ പറയുന്നു. അത് പോലെ തന്നെ ഷൂട്ട് കഴിഞ്ഞെത്തിയാല്‍ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവും ഉണ്ട്.ഇക്കാര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് ഇവര്‍ മനസ് തുറന്നത്.

ഡ്രൈവിന് പോവുമ്പാള്‍ മക്കള്‍ക്ക് ഐസ്‌ക്രീമൊക്കെ മേടിച്ച് കൊടുക്കും. തിരിച്ച് വരുമ്പോഴേക്കും കാറില്‍ കിടന്ന് അവര്‍ ഉറങ്ങും. തന്റെ നൈറ്റ് ഡ്രൈവ് സുഹൃത്തുക്കള്‍ക്കും ഇഷ്ടമാണ്. അവരും ഇതേ പോലെ കുടുംബത്തിനൊപ്പം പോവാറുണ്ട്. കൊച്ചിയിലുണ്ടെങ്കില്‍ പൃഥ്വിയും ഇതേ പോലെ പോവാറുണ്ടെന്ന് ജയസൂര്യ പറയുന്നു.

എന്നാല്‍ പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ഇവരുടെ ബന്ധത്തിലുണ്ട്. പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും. അതേ പോലെ തന്നെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി എന്നും ശ്രദ്ധിക്കാറുണ്ട് ജയസൂര്യ. പരാജയങ്ങളില്‍ തളരാതെ അതിന്റെ കാരണം അന്വേഷിച്ച് തിരുത്താറുണ്ട്. പരാജയങ്ങളില്‍ നിന്നും പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. തന്റെ ശരികള്‍ക്കൊപ്പമായി സരിതയും ഉണ്ടാവാറുണ്ടെന്നും ജയസൂര്യയും പറഞ്ഞു.

 

Related posts