തുളളിച്ചാടി നടന്‍ ജയസൂര്യയും കുടുംബാംഗങ്ങളും,,,, ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ വൈറല്‍

BY AISWARYA

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരെയും അതിശയപ്പെടുത്താതെ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിലെ ‘വെള്ളം മുരളി’ എന്ന കഥാപാത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ താരത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോളുള്ള കുടുംബാംഗങ്ങളുടെ ആവേശത്തോടുകൂടിയുള്ള പ്രതികണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുടുംബാംഗങ്ങളോട് ഒപ്പമിരുന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം ജയസൂര്യ കണ്ടത്. മികച്ച നടന്‍ ജയസൂര്യ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ച നിമിഷം തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത് ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ താരത്തെ ആസ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാവരും ചേര്‍ന്ന് ജയസൂര്യയ്ക്ക് ജയ് വിളിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും.

”വെള്ളം യഥാര്‍ത്ഥത്തിലുള്ള, ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ ഒരാള്‍ക്ക് ചിലപ്പോള്‍ അയാളെ തന്നെ സിനിമയില്‍ കാണാന്‍ പറ്റും, അല്ലെങ്കില്‍ അയാളുടെ സുഹൃത്തിനെയോ അയല്‍ക്കാരനെയോ പരിചയത്തിലുള്ളവരെയോ ഓര്‍മ വരും. അത്തരമൊരു കഥാപാത്രം എന്നിലേക്ക് വന്നതാണ് എന്നെ സംബന്ധിച്ച വലിയ ഭാഗ്യം,” ജയസൂര്യ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

Related posts