അപരൻ നമ്മുക്ക് സുപരിചിതനായിട്ട് ഇന്നേക്ക് 33 വർഷം!

നടൻ ജയറാം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഇപ്പോൾ താരം എത്തിയിരിക്കുന്നത് തന്‍റെ ആദ്യ സിനിമയായ അപരന്‍ പുറത്തിറങ്ങിയിട്ട് 33 വർഷമായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ്. പത്മരാജൻ സംവിധാനം ചെയ്ത അപരന്‍ 1988 മേയ് 12നാണ് പുറത്തിറങ്ങിയത്. ജയറാം എന്ന കലാകാരൻ മിമിക്രി രംഗത്തു നിന്നും സിനിമാരംഗത്തേക്ക് അരങ്ങേറിയ ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്‍റ് തുടങ്ങി നിരവധി താരങ്ങളാണ് ഉള്ളത്.

അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞു തുടങ്ങിയാൽ തീരില്ല, ഈ അവസരം നമുക്ക് നമ്മുടെ നാടിന്‍റെ നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്. ഒരു വീഡിയോയും തന്‍റെ ചിത്രങ്ങളുടെ കൊളാഷും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.


ജയറാം പാ‍‍ർവതിയെ ആദ്യമായി പരിചയപ്പെട്ടത് അപരൻ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു. എന്നാൽ ഇരുവരും ആരേയും തങ്ങളുടെ പ്രണയം അറിയിച്ചില്ല. രഹസ്യമായി സൂക്ഷിച്ച പ്രണയം ഒടുവിൽ നടന്‍ ശ്രീനിവാസനാണ് കണ്ടുപിടിച്ചത്. ഇത് അടുത്തിടെ ഒരു അഭിമുഖത്തിലാണ് ജയറാം ഇത് വെളിപ്പെടുത്തിയത്. ജയറാമും പാർവതിയും വിവാഹിതരായത് നാല് വർഷത്തെ പ്രണയത്തിന് ശേഷം 1992ൽ ആയിരുന്നു. ഇരുവരുടെയും വിവാഹം നടന്നത് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു. കാളിദാസ്, മാളവിക എന്നിവരാണ് മക്കള്‍. കാളിദാസ് ഇതിനകം തെന്നിന്ത്യയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ്.

Related posts