മലയാളി പ്രേക്ഷകർക്ക് വിഷു കൈനീട്ടവുമായി സംവിധായകൻ സത്യൻ അന്തിക്കാട് എത്തിയത് വിഷുവിന് തലേദിവസം ആയിരുന്നു. ജയറാം നായകനാവുന്ന തന്റെ പുതിയ ചിത്രം സത്യന്‍ അന്തിക്കാട് പ്രഖ്യാപിച്ചത് ഈ ദിവസം ആയിരുന്നു. കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ട്. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മീരാ ജാസ്മിൻ ആണ് ജയറാമിന്റെ നായികയാവുന്നത്. മീര സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത് 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടില്‍ നിന്നും പുതിയ സിനിമയുടെ കഥ കേള്‍ക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം.
സത്യന്‍ അന്തിക്കാടുമായി സംസാരിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. 33 വര്‍ഷത്തെ സൗഹൃദം.പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്ബോള്‍, നിങ്ങളുടെ അനുഗ്രഹം വേണം എന്ന് ചിത്രത്തിനൊപ്പം ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫഹദ് നായകനായ ഞാന്‍ പ്രകാശനു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. ഇരുവരും 22 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഈ പ്രോജക്‌ട് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥ. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാറും സംഗീതം വിഷ്‍ണു വിജയിയുമാണ് നിർവഹിക്കുന്നത്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രഖ്യാപന സമയത്ത് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.