ആ വേഷത്തിൽ ആദ്യം പരിഗണിച്ചത് ഇവരെ. പക്ഷെ ! ആ ജയറാം ചിത്രത്തിൽ സംഭവിച്ചത്.

കുടുംബ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട താരമാണ് ജയറാം. ജയറാം ചിത്രങ്ങൾ എന്നും പ്രേക്ഷകരെ എന്റർടെയിൻ ചെയ്യുന്നവയാണ്. അത്തരത്തിൽ ഒരു ചിത്രമായിരുന്നു വധു ഡോക്ടറാണ്. രഘുനാഥ് പലേരി തിരക്കഥയിൽ കെ.കെ ഹരിദാസ്‌ സംവിധാനം നിർവഹിച്ച ചിത്രമാണിത്. ജയറാം, നദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും ഗംഭീര വിജയം നേടിയിരുന്നു. കെ.കെ ഹരിദാസിന്റെ ആദ്യ ചിത്രമായിരുന്ന വധു ഡോക്ടറാണ് ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയായിരുന്നു.

ചെറിയ സിനിമകളെ വലിയ വിജയമാക്കിയ സംവിധായകന്‍ | Jayaram and Mukesh speaks about K K Haridas after his death

നദിയ മൊയ്തുവിനു മുന്‍പേ തെന്നിന്ത്യയിലെ തന്നെ മറ്റു പ്രധാന നായിക നടിമാരെ ആ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു. ശോഭനയെയായിരുന്നു ആദ്യത്തെ ഓപ്ഷന്‍ പക്ഷേ ഡേറ്റിന്റെ പ്രശ്നം മൂലം ചിത്രത്തിലെ നായിക വേഷം ചെയ്യാന്‍ ശോഭനയ്ക്ക് സാധിച്ചില്ല. പിന്നീട് അടുത്ത ഓപ്ഷന്‍ ഗൗതമിയായിരുന്നു.ഗൗതമിയ്ക്കും അസൗകര്യം വന്നതിനാല്‍ ഒടുവില്‍ മറ്റൊരു നായികയെ പെട്ടെന്ന്‍ കണ്ടെത്താന്‍ കഴിയാതെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി.

Vadhu Doctoranu 1994 Malayalam Full Movie I Jayaram - video Dailymotion

ഒടുവില്‍ നദിയ മൊയ്തു എന്ന നടി ചെയ്‌താല്‍ നന്നായിരിക്കുമെന്ന് ജയറാം അഭിപ്രായം പറഞ്ഞതോടെ ചിത്രത്തില്‍ നദിയ മൊയ്തുവിനെ കാസ്റ്റ് ചെയ്യുകയായിരുന്നു. തന്‍റെ വിവാഹത്തിന് തൊട്ടു മുന്‍പ് നദിയ മൊയ്തു ചെയ്ത അവസാന ചിത്രം കൂടിയായിരുന്നു വധു ഡോക്ടറാണ്. അമ്മുക്കുട്ടി എന്ന മൃഗ ഡോക്ടറായി വേഷമിട്ട നദിയ മൊയ്തുവിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ശ്രീനിവാസന്‍, കെപിഎസി ലളിത, മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

Related posts