ഈ ലോക്ക്ഡൗൺ കാലത്ത് സിനിമാ സീരിയൽ താരങ്ങളെല്ലാം വീട്ടിലിരുന്നുകൊണ്ടുതന്നെ ആരാധകരെ എന്റര്‍ടൈന്‍ ചെയ്യിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ്. മിക്ക താരങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോൾ താരങ്ങളുടെ സിനിമാ വിശേഷങ്ങളെക്കാള്‍ കൂടുതൽ കുടുംബ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
നടന്‍ ജയറാമിന്റെ വീട്ടില്‍ അച്ഛനും അമ്മയും മക്കളും അവരുടേതായ രീതിയില്‍ ലോക്ക് ഡൗണ്‍ ആഘോഷമാക്കുകയാണ്. അതിന്റെ തെളിവാണ് ജയറാം ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍. ഫോട്ടോയില്‍ സിംപിള്‍ ആണ് ജയറാമിന്റെ വേഷം. എന്നാല്‍ ലുക്ക് മാരകമാണ്. മകന്‍ കാളിദാസ് ജയറാം ആണ് അച്ഛന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിന് മുന്‍പും കാളിദാസ് എടുത്ത ജയറാമിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങളും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
കാളിദാസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് അച്ഛനൊപ്പമാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ 2000 ല്‍ സിനിമയിലേക്ക് അരങ്ങേറി. പിന്നീട് 2003 ല്‍ അഭിനയിച്ച അപ്പുവിന്റെ വീട് എന്റേയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടി. ഇപ്പോള്‍ മൂന്നാം തവണയും കാളിദാസും ജയറാമും ഒന്നിച്ചഭിനയിച്ചത് 2020 ല്‍ റിലീസ് ചെയ്ത പുത്തം പുതു കാലൈ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ്. മലയാളത്തില്‍ ഇരുവരുടെയും കോമ്പിനേഷന്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
View this post on Instagram