പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്! ജയറാം മനസ്സ് തുറക്കുന്നു!

ജയറാം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മിമിക്രി രംഗത്ത് നിന്നുമാണ് ജയറാം അഭ്രപാളികളിലേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി താരം മാറി. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് താരം. ജയറാമിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. നടി പാർവതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാർവതി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് ജയറാം ടീം ഒരുമിക്കുന്ന മകളാണ് ഇനി ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

നടൻ ജയറാമിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം. പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.

തുടക്കം മുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു. പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല. സിനിമയിൽ ഒട്ടും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിങ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ദുർബല ഹൃദയനായിട്ടുള്ള ആളാണ് ഞാൻ. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു.

Related posts