സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് തൊടുന്നതെല്ലാം ഹിറ്റാക്കിമാറ്റിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ മലയാള സിനിമാഗാനങ്ങളിൽ ഉപയോഗിച്ച് അതിന്റെ വ്യത്യസ്തത മലയാളികൾക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ജാസി ഗിഫ്റ്റ് മലയാളികൾക്കിടയിൽ ശ്രദ്ധേയനാവുന്നത് ലജ്ജാവതിയേ എന്ന ഗാനത്തിലൂടെയാണ്.ജാസി ഗിഫ്റ്റിന്റെ ‘എണീക്കട മോനെ ഞാനാ അരമതിലിലെ കൂനനുറുമ്പ്. ഈ വഴിയേ പോയപ്പോൾ കേട്ടു കുട്ടപ്പൻ ചേട്ടന്റെ മോന് കൊറോണ.’ എന്ന പുതിയ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വളരെയധികം നർമരസം ചേർത്ത് നിർമിച്ചിരിക്കുന്ന ഈ പാട്ടിന് പെട്ടെന്നാണ് ആരാധകർ കൂടുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് പാട്ടിന് ലഭിച്ചത്. വലിയ സ്വീകാര്യതയാണ് സംഗീതപ്രേമികൾ ഈ ഗാനത്തിന് നൽകുന്നത്.ജാസി ഗിഫ്റ്റ് എന്ന വേറിട്ട ശബ്ദസാന്നിധ്യത്തിന്റെ പുതിയ ഗാനത്തിൻ്റെ രംഗങ്ങളുടെ സംവിധാനം നിതിൻ നോബിൾ ആണ് നിർവഹിച്ചിരിക്കുന്നത്. വളരെ ഗംഭീരമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
പാട്ടിന്റെ വരികൾ ശ്രീനേഷ് എൽ പ്രഭുവിൻ്റേതാണ്. ശ്രീനേഷ് തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീരാഗ് സുരേഷാണ്. സംഗീത പ്രേമികൾ വീഡിയോയ്ക്ക് താഴെ പാട്ട് വളരെ ഇഷ്ടമായെന്നും അടിപൊളി ആണെന്നും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുവെന്നും കിടിലമാണെന്നുമൊക്കെയാണ് കമൻ്റുകളായി കുറിച്ചിരിക്കുന്നത്.