അമ്മയാകാൻ ഒരു ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ! വൈറലായി ജാസിന്റെ വാക്കുകൾ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ നാലിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ മൂസ. ബോഡി ബിൽഡറും സെലിബ്രിറ്റിയുമായി അറിയപ്പെടുന്ന താരമാണ് ജാസ്മിൻ.

തനിക്കൊരു ജീവിത പങ്കാളിയുള്ളതായി ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ ബിഗ് ബോസിൽ ലെസ്ബിയനായി മറ്റൊരാളുകൂടിയുണ്ടായിരുന്നു. അപർണ മൾറിയാണ് മറ്റൊരാൾ. ആളുകൾക്ക് ഇപ്പോഴും സ്വവർഗാനുരാഗികളായവരെക്കുറിച്ച് ചില സംശയങ്ങൾ ബാക്കിയാവാറുണ്ട്. ഇപ്പോൾ കോമഡി സ്റ്റാർസിൽ നിന്നും ജാസ്മിന് നേരെ ഉയർന്നതും ഇതാണ്. ജാസ്മിൻ സത്യത്തിൽ ഒരു സ്ത്രീയല്ലേ, അത്‌കൊണ്ട് തന്നെ എപ്പോഴെങ്കിലും അമ്മയാവണമെന്നും കുട്ടികൾ വേണമെന്നും തോന്നിയിട്ടു ണ്ടോ? അപ്പോൾ ഒരു ആണിനെ കല്യാണം കഴിക്കാൻ ജാസ്മിൻ തയ്യാറാകുമോ? ഇതായിരുന്നു ആങ്കർ ചോദിച്ചത്

ഇതിന് ജാസ്മിൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്. ‘അമ്മയാകാൻ ഒരു ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ?’ എന്നാണ്. നമ്മൾ ഏത് കാലത്താണ് ജീവിക്കുന്നത്. ഇത്രയും സാങ്കേതികവിദ്യകളൊക്കെ ഇവിടെയുണ്ട്. ഒരുപാട് സാധ്യതകൾ ഇപ്പോഴും നിലനിൽക്കുണ്ട്. ഐ.വി.എഫ്. ട്രീറ്റ്‌മെന്റിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ ?, ഇനി അതും പോരെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല, ദത്തെടുക്കാമല്ലോ.? എന്നായിരുന്നു.

 

Related posts