മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ട് വിവാഹം ചെയ്യിപ്പിച്ചതും എന്നാല്‍ ഇഴിടെ താന്‍ അനുഭവിച്ച മാനസിക ശാരീരിക പീഡനങ്ങള്‍ മനസ്സിലാക്കാതെ വീട്ടുകാര്‍ വീണ്ടും വീണ്ടും മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജാസ്മിന്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നു.
വീട്ടിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകുമോ എന്ന് അപര്‍ണ ചോദിച്ചിരുന്നു. ഇപ്പോള്‍ വീട്ടുകാര്‍ എല്ലാം ഷോ കാണുന്നുണ്ടാവില്ല, ഇത് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് തിരിച്ച് വിളിച്ചാല്‍ പോകുമോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. അതിന് സീറോ ചാന്‍സ് പോലും ഇല്ല. ഞാന്‍ പോവില്ല. എനിക്ക് പോകണം എന്ന തോന്നല്‍ പോലും ഇല്ല. അത് സംഭവിയ്ക്കില്ല എന്ന് ജാസ്മിന്‍ തീര്‍ത്ത് പറയുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ എന്നും അപര്‍ണ ചോദിച്ചു. അതൊക്കെ പണ്ടെ ഞാന്‍ കൊടുത്ത് ഒഴിവാക്കിയതാണ്. പക്ഷെ എനിക്ക് അവരുമായി ഡീല്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരൊറ്റ കുഴപ്പമേയുള്ളൂ, ഹോം അഡ്രസ്സില്‍ വരുന്ന എടിഎം എനിക്ക് കിട്ടിയാല്‍ മതിയായിരുന്നു.
വീട്ടില്‍ ആരാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതായി തോന്നുന്നത് എന്ന് വീണ്ടും അപര്‍ണ ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ ജാസ്മിന്‍ പറഞ്ഞു, എന്റെ അമ്മ. അവര്‍ എന്നെ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. ഞാന്‍ എല്ലാം സഹിച്ച് തിരിച്ച് വരുമ്പോഴും മറ്റുള്ളവര്‍ എന്ത് പറയും എന്നതായിരുന്നു അവരുടെ പ്രശ്നം. ഞങ്ങളുടെ വീട്ടില്‍ സഹോദര സ്നേഹം അത്ര വലിയ രീതിയില്‍ ഒന്നും ഇല്ലായിരുന്നു. അനിയത്തിമാരുടെ എല്ലാം കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയി സെറ്റില്‍ഡ് ആണ്. എനിക്ക് അങ്ങോട്ട് പോകണം എന്നോ, അവരെയൊക്കെ കാണണം എന്നോ ഉള്ള ആഗ്രഹം ഒരു തരി പോലും ഇല്ല. അതുകൊണ്ട് പ്രശ്നമില്ല.- ജാസ്മിന്‍ പറഞ്ഞു.