39 കോടിയുടെ ആഢംബര വീട് സ്വന്തമാക്കി ജാന്‍വി കപൂര്‍!

ഒരുകാലത്ത് തെന്നിന്ത്യൻ, ബോളിവുഡ് സിനിമകളിൽ തിളങ്ങി നിന്നിരുന്ന നായിക ശ്രീദേവിയുടെയും സംവിധായകൻ ബോണി കപൂറിന്റെയും മൂത്ത മകൾ ആണ് ജാൻവി കപൂർ.  രണ്ട് സിനിമകളില്‍ മാത്രമാണ് ജാന്‍വി കപൂര്‍ അഭിനയിച്ചതെങ്കിലും ഈ രണ്ടു സിനിമകളും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ 23ാം വയസ്സില്‍ സ്വന്തമായി ഒരു പുതിയ വീട് വാങ്ങിയിരിക്കുകയാണ് ജാന്‍വി. മുംബൈ ജുഹൂവീല്‍ ഉള്ള മൂന്ന് നില കെട്ടിടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊട്ടിടത്തിന്റെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ആറ് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും താരം സ്വന്തമാക്കിയിട്ടുണ്ട്.

39 കോടി രൂപയ്ക്കാണ് ജാന്‍വി മൂന്ന് നില കെട്ടിടം സ്വന്തമാക്കിയിരിക്കുന്നത്. 78 ലക്ഷം രൂപയാണത്രേ വീടിന്റെ രജിസ്ട്രേഷന്‍ തുക .വെറും 23ാം വയസ്സിലാണ് നടി സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുന്നത്.

Related posts