അവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ കണ്ടിരുന്നുപോകും: മനസ്സ് തുറന്ന് ജലജ!

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ജലജ. താരം സിനിമയിൽ നിന്നും വർഷങ്ങളോളം വിട്ടുനിന്നിരുന്നു. ഇപ്പോൾ താരം മാലിക് എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ജലജ മാലിക്കിൽ വേഷമിട്ടിരിക്കുന്നത് ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രത്തിന്റെ ഉമ്മയായിട്ടാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ്.

ഞാന്‍ ചെയ്ത സമയമായിരുന്നു ശരിക്കും ന്യുജനറേഷന്‍. അല്ലാതെ ഇപ്പോള്‍ വന്നതല്ല. ഞങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിരുന്ന നസീര്‍ സാര്‍, മധു സാര്‍, സത്യന്‍ സാര്‍, ഷീലമ്മ, ശാരദാമ്മ അവരൊക്കെ വലിയ താര പരിവേഷമുള്ളവരാണ്. അവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ ഇങ്ങനെ കണ്ടിരുന്നു പോകുന്ന സമയമാണ്. അത് കഴിഞ്ഞു വന്ന ഞാനും നെടുമുടി ചേട്ടനും, വേണു നാഗവള്ളി ചേട്ടനും, ജഗതി ചേട്ടനുമൊക്കെ താര പരിവേഷമുള്ളവരായിരുന്നില്ല.

സാധാരണക്കാരില്‍ സാധാരണക്കാരാണ്. അപ്പോള്‍ മുതലാണ് ഇവിടെ ന്യുജനറേഷന്‍ തുടങ്ങിയത്. അതില്‍ ഒരു ഭാഗമായിട്ട് വന്നപ്പോള്‍ കുറേകൂടി സ്വാഭാവികമായ സിനിമകളാണ് എനിക്ക് ലഭിച്ചത്. അങ്ങനെയുള്ള പുതിയ സിനിമകളും പുതിയ വേഷങ്ങളും എനിക്ക് ലഭിച്ചു. ഇരുപത്തിയാറു വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും എല്ലാ സിനിമകളും ഞാന്‍ കാണുമായിരുന്നു എന്ന് താരം പറയുന്നു.

Related posts