മലയാള സിനിമയുടെ അഹങ്കാരമായിരുന്നു ജഗതി ശ്രീകുമാര്‍ എന്ന നടന്‍. കന്യാകുമാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ജഗതി ശ്രീകുമാർ. വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു വാഹന അപകടത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. അതിനിടയില്‍ നടനെ സിനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ചിലരൊക്കെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ ശ്രമങ്ങള്‍ വിജയം കണ്ടു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കുഞ്ഞുമോന്‍ താഹ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തീ മഴ തേന്‍ മഴ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ മടങ്ങിവരവ്. കറുവാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിയ്ക്കുന്നത്. ജഗതിയുടെ വീട്ടില്‍ വച്ച് സിനിമയുടെ ചില പ്രധാന രംഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വീല്‍ചെയറില്‍ ഉള്ള കഥാപാത്രമാണ് കുറുവാച്ചന്‍ എന്ന കറിയാച്ചന്‍. ശരീര ഭാഷകളിലൂടെയും ചില ആത്മഗതങ്ങളിലൂടെയും ജഗതി മികച്ച രീതിയില്‍ അഭിനയിച്ചു എന്നാണു ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്.
ജഗതിയെ കൂടാതെ കോബ്ര രാജേഷ്, മാള ബാലകൃഷ്ണന്‍, പിജെ ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മിപ്രിയ, സ്‌നേഹ അനില്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സെവന്‍ ബെഡ്‌സ് ഫിലിംസിന്റെ ബാനറില്‍ എ എം ഗലീഫ് കൊടിയില്‍ ആണ് ചിത്രം