അണ്ണാൻ കുഞ്ഞിനെ താലോലിച്ച് മലയാളത്തിന്റെ സ്വന്തം അമ്പിളിക്കല!!

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ജഗതി ശ്രീകുമാർ. ഹാസ്യതാരമായും നായകനായും പ്രതിനായകനായും എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി അദ്ദേഹം മാറി. വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ജഗതി ശ്രീകുമാറിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയത് കാരണം സിനിമയില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയാണ്. ഇപ്പോള്‍ ജഗതി അണ്ണാന്‍ കുഞ്ഞിനെ താലോലിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചക്കരയെന്നാണ് അണ്ണാന്‍ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. അണ്ണാന്‍ കുഞ്ഞ് ജഗതിയുടെ ശരീരത്തിലൂടെ ഓടി കളിക്കുകയാണ്. അണ്ണാന്‍ കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ മകള്‍ പറയുന്നത് ജഗതി കേള്‍ക്കുന്നുണ്ട്. അണ്ണാന്‍ കുഞ്ഞിനെ ഇഷ്ടമായോ എന്ന് ചോദിക്കുമ്പോള്‍ അതെയെന്ന അര്‍ത്ഥത്തില്‍ നടന്‍ തലകുലുക്കുകയും ചെയ്യുന്നുണ്ട്.

2012 ലാണ് ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയില്‍ ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു അപകടം സംഭവിച്ചത്. തുടര്‍ന്നിങ്ങോട്ട് വീല്‍ ചെയറിലിലാണ് ജഗതിയുടെ ജീവിതം. ഫിസിയോ തെറപ്പി ചികിത്സ ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ താരം ചില പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Related posts