ജഗതി വേര്‍ഷനുമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംങ് സോംങ് ‘കച്ചാ ബദാം’

BY AISWARYA

ഈയിടെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംങില്‍ ഒന്നാമതായി കണ്ട പാട്ടാണ് കച്ചാ ബദാം. ഭൂപന്‍ ഭഡ്യാകര്‍ എന്ന ബംഗാളി തെരുവു കച്ചവടക്കാരന്‍ പാടിയ പാട്ടാണിത്. ഈ പാട്ട് ആരോ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലിട്ടതോടെയാണ് വൈറലാവുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഈ പാട്ടിന്റെ ജഗതി വേര്‍ഷനാണ് ഇപ്പോള്‍ തരംഗം സൃഷ്ടിച്ചത്.

Kacha Badam Song | Bhuban Badyakar | Kacha Badam Song Remix | Badam Badam Song | New Song 2022 - YouTube

https://youtube.com/shorts/Bgbrn9kE6Os?feature=share

Jagathy Sreekumar Best Comedy Collections | Malayalam super Comedy Scenes Combo | Vol-1 - YouTube

ജഗതി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ രംഗങ്ങള്‍ കച്ചാ ബദാം ഗാനത്തിനൊപ്പം മിക്‌സ് ചെയ്തതാണ് വീഡിയോ. ജഗതി ശ്രീകുമാറിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തതോടെ ഈ വീഡിയോ വൈറലാവുകയായിരുന്നു. നാലായ്യിരത്തോളം ലൈക്കുകളും 230 ല്‍ ഏറെ ഷെയറുകളാണ് ഈ പേജില്‍ നിന്നുമാത്രം വീഡിയോയ്ക്ക് ലഭിച്ചത്.

Jagathy Sreekumar to return to acting with Mammootty's CBI 5? | Malayalam Movie News - Times of India

2012 ലെ വാഹനപകടത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. മമ്മൂട്ടി നായകനാവുന്ന സിബിഐ 5 ജഗതി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിരുന്നില്ല.

Related posts