ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ചിത്രമാണ് ജഗമേ തന്തിരം. അസുരൻ, കർണ്ണൻ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം പുറത്തുവരുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിരം. ജൂണ്‍ 18 ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. നേതു എന്ന് തുടങ്ങുന്ന പാട്ടിന് വരികള്‍ ഒരുക്കിയതും പാടിയതും ധനുഷ് തന്നെയാണ്. സന്തോഷ് നാരായണിന്റെതാണ് സംഗീതം. പുറത്തുവന്ന് നിമിഷനേരം കൊണ്ട് തന്നെ യൂട്യൂബില്‍ തരംഗമാകുകയാണ് ഈ ഗാനവും.
ധനുഷ് ഐശ്വര്യ ലക്ഷ്മി ജോഡികൾ തമ്മിലുള്ള പ്രണയ രംഗങ്ങളാണ് വീഡിയോ സോങ്ങില്‍ കാണാനാകുക. ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലർ ചിത്രമാണ് ജഗമേ തന്തിരം. സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നത് എന്നാണ് വിവരം. സഞ്ചന നടരാജനാണ് മറ്റൊരു നായിക. ജോജു ജോര്‍ജും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാര്ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.