ആ അമ്മച്ചിക്ക് അത്യാവശ്യം കാശ് കൊടുത്ത് വിട്ടിട്ട് മണി ഞങ്ങളോട് പറഞ്ഞത്! ജാഫർ ഇടുക്കി പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ടായിരുന്നു മണിയുടെ അഭിനയ ജീവിതത്തിന്റെ ആരംഭം. കൊച്ചിന്‍ കലഭാവന്റെ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമാകുന്നത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ താരം പിന്നീട് കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല. നാടന്‍ പാട്ട് ഗായകനായും മണി ശ്രദ്ധ പിടിച്ചുപറ്റി. തമിഴ് തെലുഗു തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും മണി സജീവമായിരുന്നു.

Kalabhavan Mani's viscera shows traces of insecticide, aides under scanner  | India News,The Indian Express

മണി വിട പറഞ്ഞിട്ട് എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആ വേര്‍പാട് മറക്കാന്‍ ആയിട്ടില്ല. ഇപ്പോള്‍ നടന്‍ ജാഫര്‍ ഇടുക്കി മണിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറുന്നത്. ഞാനും എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളും കൂടി കോഴിക്കോട് ഭാഗത്തേക്ക് യാത്ര പോവുകയായിരുന്നു. പെട്ടെന്നു തൃശൂര്‍ ഭാഗം കഴിഞ്ഞപ്പോള്‍ ഒരു വണ്ടി ചവിട്ടുന്ന ഒച്ച കേട്ടു. നമ്മുടെ വണ്ടിയും ചവിട്ടി. ആദ്യം ചവിട്ടിയ വണ്ടിയിലെ ആള് നമ്മളോട് ദേഷ്യപ്പെട്ടു. സംഭവം തിരക്കിയപ്പോള്‍ ആണ് മനസിലാകുന്നത് ഒരു അമ്മച്ചി വിലങ്ങു ചാടിയതാണ് എന്നും, അവരെ രക്ഷപെടുത്താന്‍ ആയിട്ടാണ് ബ്രെയ്ക്ക് ഇട്ടതെന്നും. എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പുറത്തിറങ്ങി, അമ്മച്ചിയെ സഹായിക്കാന്‍ ആയി ചെന്നു, അവരെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് അവരുടെ സഞ്ചിയില്‍ കുറച്ചു പണം ഒക്കെ കൊടുത്തിട്ട് അവരോട് എന്തോ സംസാരിച്ച ശേഷം തിരികെ വന്നു. വണ്ടിയില്‍ നിന്നും കുറെ പണം എടുത്തിട്ട് അവരുടെ സഞ്ചിയില്‍ വച്ചുകൊടുത്തു.

Actor Jafar Idukki talks openly about the controversy following the death  of Kalabhavan Mani | മണിയുടെ മരണം; തുടര്‍ന്ന് സംഭവിച്ചത് എന്ത്,  അതുണ്ടാക്കിയ മുറിവ് വളരെ വലുതാണ്: ജാഫര്‍ ...

എന്നിട്ട് വണ്ടി എടുത്ത ശേഷം നമ്മളോട് പറഞ്ഞു ആരെങ്കിലും ഇങ്ങനെ വെപ്രാളപ്പെട്ട് വണ്ടിയുടെ കുറുകെ ചാടിയാല്‍ നമ്മള്‍ അവരോട് ദേഷ്യപ്പെടരുത് എന്നും നമ്മള്‍ അവരുടെ കാര്യം തിരക്കണം എന്നും പറഞ്ഞു തന്നു. ആ പറഞ്ഞു തന്നത് മറ്റാരും ആയിരുന്നില്ല, മണ്മറഞ്ഞു പോയ നമ്മളുടെ കലാഭവന്‍ മാണി ആയിരുന്നുവെന്നും, ജാഫര്‍ ഇടുക്കി പറയുന്നു. ആ അമ്മച്ചി കുറുകെ ചാടാന്‍ ഒരു കാരണം ഉണ്ടായിരുന്നു, അവരുടെ മകള്‍ ക്യാന്‍സര്‍ ആയി ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അതിന്റെ ചികിത്സയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ആയിരുന്നു അമ്മച്ചിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. അവര്‍ പണം ഉണ്ടാക്കാനുള്ള വെപ്രാളത്തില്‍ ആണ് റോഡ് മുറിച്ചു കടന്നതും. തന്റെ അവസ്ഥ അമ്മച്ചി മണിയോട് പറഞ്ഞപ്പോഴാണ് അത്യാവശ്യം കാശ് കൊടുത്തുകൊണ്ട് അവരെ പറഞ്ഞുവിട്ടത്. ഇതില്‍ നിന്നും നമുക്ക് കിട്ടുന്ന ഒരു ഉപദേശം ആരെയും കാര്യം അറിയാതെ വഴക്ക് പറയാന്‍ നില്‍ക്കരുതെന്നാണ് ജാഫര്‍ പറയുന്നു.

Related posts