15 വര്‍ഷം പഴക്കമുള്ള വാഹനങ്ങൾ നശിപ്പിക്കാന്‍ സമയമായി, എന്താണ് അതിന്റെ പിന്നിലെ കാരണം ?

old-vehicles.ind

നിങ്ങള്‍ പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനത്തിന്റെ ഉടമയാണോ ? എങ്കില്‍  ഉടന്‍ ആക്രിക്ക് കൊടുക്കാന്‍ തയാറായിക്കൊള്ളൂ. വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി ഉടന്‍ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കരട് നയം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

”മന്ത്രാലയം കരട് നയം സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പതിനഞ്ച് വര്‍ഷം പഴക്കമുള്ള കാറുകളും ബസുകളും ട്രക്കുകളും നിരത്തിലിറങ്ങുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെമന്ന് ആത്മനിര്‍ഭര്‍ ഭാരത് ഇന്നൊവേഷന്‍ ചലഞ്ച് 2020-21 പരിപാടിയില്‍ ഗതാഗത മന്ത്രി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനത്തിന് പ്രാധാന്യമേറെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Veh
Veh

കരട് നയത്തിന് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഇന്ത്യ വാഹന വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. സ്ക്രാപ്പ് ചെയ്ത വാഹനങ്ങളില്‍ നിന്നുള്ള റീസൈക്കിള്‍ മെറ്റീരിയല്‍ പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് ഇടയാക്കും. വാഹന വ്യവസായത്തിന്റെ വലുപ്പം 4.5 ലക്ഷം കോടി രൂപയാണ്. ഇതില്‍ 1.5 ലക്ഷം കോടി രൂപ കയറ്റുമതിയിലൂടെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഴയ വാഹനങ്ങള്‍ക്കുള്ള നയം പരിഗണനയിലാണെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും ചൂണ്ടിക്കാട്ടിയിരുന്നു.

old-vehicles
old-vehicles

കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബൈല്‍ മേഖലയ്ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെയാണ് കരട് നയം കൊണ്ടുവന്നിരിക്കുന്നത്. പഴക്കമുള്ള വാഹനങ്ങള്‍ നശിപ്പിക്കേണ്ട സാഹചര്യം വരുമ്ബോള്‍ പുതിയ വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കും. മാത്രമല്ല, പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കുറയും. പുതിയ വാഹനം വാങ്ങുന്നവരില്‍ കുറച്ചുപേരെങ്കിലും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതും ഗുണകരമാകും.

Related posts