നടി ആൻ ശീതൾ ഇഷ്‌ക് എന്ന ചിത്രത്തിലൂടെ വളരെയധികം ശ്രദ്ധ നേടിയ താരമാണ്. താരം അഭിനയരംഗത്തെത്തുന്നത് എസ്ര എന്ന ചിത്രത്തിലൂടെയാണ്. ഇഷ്‌ക് എന്ന ചിത്രത്തിൽ ഷെയിൻ നിഗത്തോടൊപ്പമാണ് ആൻ ശീതൾ വേഷമിട്ടത്. ഈ ചിത്രത്തിൽ സദാചാര പോലീസ് ചമഞ്ഞെത്തുന്ന ഒരാളിൽ നിന്നും ഇരുവർക്കും നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
കൂടാതെ കാമുകൻ തന്റെ ചാരിത്ര്യത്തെ സംശയിക്കുമ്പോൾ അവനു നേരെ നടുവിരൽ കാണിക്കുന്ന ഒരു നായികയുടെ വേഷമാണ് ആൻ കൈകാര്യം ചെയ്തത്. ഈ രംഗം സെൻസറിങ്ങിൽ കട്ട് ചെയ്തെങ്കിലും സോഷ്യൽ മീഡിയയിൽ പിന്നീട് ഇത് വൈറലായി മാറിയിരുന്നു.
ഒരഭിമുഖത്തിൽ ആൻ ശീതളിനോട് റിയൽ ലൈഫിൽ ആരെയെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്. കൊച്ചിയിൽ വെച്ച് കൂട്ടുകാർക്കൊപ്പം പോകുമ്പോൾ ശല്യം ചെയ്ത ഒരാളെ നടുവിരൽ കാണിച്ചിട്ടുണ്ട് എന്നതായിരുന്നു താരത്തിന്റെ മറുപടി.