നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ മലയാളികൾക്ക് പ്രിയങ്കരിയാണ്. മറ്റൊരു മകൾ അഹാന കൃഷ്ണ വെള്ളിത്തിരയിൽ നായികയായി തിളങ്ങി നിൽക്കുകയാണ്.ഇഷാനിയും ഇപ്പോൾ തന്റെ അഭിനയത്തിന് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇഷാനി അഭിനയരംഗത്തേക്ക് കാലുവെച്ചത് മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെയാണ്. താരം ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. തന്റെ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളും മറ്റും ഇഷാനി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഇഷാനി 41 കിലോയിൽ നിന്ന് 51 കിലോയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച വീഡിയോയാണ്.
ട്രെയിനർ പറഞ്ഞതിന് അനുസരിച്ചുള്ള ഭക്ഷണമാണ് കഴിച്ചത്. സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ഭക്ഷണമാണ് താൻ ഈ സമയം കഴിച്ചത് അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല. മാംസത്തിന് പ്രാധാന്യം നൽകി കൊണ്ടായിരുന്നു ഭക്ഷണം. രണ്ട് മാസത്തോളം കാര്യമായി മാംസം കഴിച്ചു. പിന്നീട് ശരീരഭാരം കൂടിയതിന് ശേഷം പച്ചക്കറിയിലേക്ക് മാറി. നമ്മുടെ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടത്. 30 ശതമാനം മാത്രമാണ് വർക്കൗട്ടിന് പ്രാധാന്യമുള്ളത് എന്ന് താരം പറയുന്നു.
ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ. മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വീഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട് എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത് എന്നും ഇഷാനി പറഞ്ഞു.