നടന്‍ കൃഷ്ണകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. അതിനാൽ അദ്ദേഹം ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണവുമായി തിരക്കിലാണ്. അടുത്തിടെ പുറത്തിറങ്ങിയ വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കൃഷ്ണകുമാറും അഭിനയിച്ചിരുന്നു. കൃഷ്ണകുമാറിന്റെ മകളായ ഇഷാനിയും ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ ഇഷാനി എത്തിയത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ രമ്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ്.
എന്നാല്‍ ഇഷാനി പറയുന്നത് സിനിമയില്‍ രാഷ്ട്രീയമുണ്ടെങ്കിലും ജീവിതത്തില്‍ രാഷ്ട്രീയം തീരെ താത്പര്യമില്ലാത്ത വിഷയമാണ് എന്നാണ്. ഇഷാനി ഇക്കാര്യം തുറന്ന് പറഞ്ഞത് ഒരു അഭിമുഖത്തിലാണ്. തന്റെ ജീവിതവുമായി സിനിമയിലെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല. കാരണം തനിക്ക് രാഷ്ട്രീയത്തോട് ഒട്ടും താത്പര്യമില്ല. അച്ഛന് രാഷ്ട്രീയമുണ്ടെങ്കിലും കോളജിൽ പോലും തനിക്ക് രാഷ്ട്രീയമില്ല. മമ്മൂട്ടിയെ നേരില്‍ കാണുന്നത് ആദ്യമായാണ്. ആദ്യ കാഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി സാര്‍ ഒത്തിരിയധികം സപ്പോര്‍ട്ട് ചെയ്തു എന്ന് ഇഷാനി പറഞ്ഞു.
എങ്ങനെ അഭിനയിക്കണമെന്നോ അതിന്റെ തയാറെടുപ്പുകളെ കുറിച്ചോ ഒന്നും ഷൂട്ടിനെത്തുമ്പോള്‍ അറിയില്ലായിരുന്നു. കൂടുതല്‍ കോമ്ബിനേഷന്‍ സീനുകള്‍ മാത്യുവിന് ഒപ്പമായിരുന്നു. മാത്യു ഒരുപാട് സപ്പോര്‍ട്ട് ചെയ്തു. അച്ഛനൊപ്പം ആദ്യചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നൊരു ഭാഗ്യവുമുണ്ട്. എന്നാല്‍ അച്ഛനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല എന്നും ഇഷാനി പറഞ്ഞു.