അമിതമായി ഉറങ്ങുന്നത് ആപത്താണോ ?

good-sleep

മോശം അല്ലെങ്കിൽ അപര്യാപ്തമായ ഉറക്കം ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കും.  ഒരു ദിവസത്തെ അധ്വാനത്തിന്‌ ശേഷം സുഖമായൊന്ന്‌ ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്‌ നാം. അല്ലെങ്കില്‍ തന്നെയും ആരോഗ്യപരമായ ജീവിതത്തിന്‌ മതിയായ ഉറക്കം ആവശ്യമാണ്‌. ഉറക്കമില്ലായ്‌മ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാമെന്ന കാര്യവും നമുക്ക്‌ എല്ലാവര്‍ക്കും അറിയാം. ഉറക്കമില്ലായ്‌മ പരിഹരിക്കാന്‍ ചികിത്സയും മരുന്നുകളും വീട്ടില്‍ തന്നെ ചെയ്യാവുന്ന പൊടിക്കൈകളും ഉപയോഗിക്കേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.ഇനി ഒരാള്‍ക്ക്‌ ഉറക്കം കൂടുതലാണെന്ന്‌ കരുതുക. ഇത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ? അമിതമായി ഉറങ്ങുന്നത്‌ കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതാണ്‌ വസ്‌തുത. അമിത ഉറക്കവും അതുമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ചാണ്‌ ഇവിടെ വിവരിക്കുന്നത്‌.

sleep
sleep

പ്രമേഹം

ആവശ്യത്തിന്‌ ഉറങ്ങാത്തതും അമിതമായി ഉറങ്ങുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌.

അമിതവണ്ണം

ഉറക്കം കുറഞ്ഞവരിലും കൂടുതല്‍ സമയം ഉറങ്ങുന്നവരിലും അമിതവണ്ണം കണ്ടുവരാറുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ നടന്ന പഠനങ്ങളും ഈ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നു. ഒരു വിഭാഗം ആളുകളില്‍ ആറു വര്‍ഷക്കാലമാണ്‌ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്‌. ഒരുദിവസം 9-10 മണിക്കൂര്‍ ഉറങ്ങുന്നവരുടെ ശരീരഭാരം ദിവസം 7-8 മണിക്കൂര്‍ ഉറങ്ങുന്നവരുടെ ശരീര ഭാരത്തേക്കാള്‍ 21 ശതമാനം കൂടുതലാണെന്ന്‌ പഠനത്തില്‍ വ്യക്തമായി.

തലവേദന

രാജസ്ഥാനില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു; അതീവ ജാഗ്രത

അവധിക്കാലത്തും വാരാന്ത്യങ്ങളിലും അമിതമായി ഉറങ്ങുന്നത്‌ മൂലം ചിലര്‍ക്ക്‌ ശക്തമായ തലവേദന അനുഭവപ്പെടാറുണ്ട്‌. തലച്ചോറില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സെറോടോണിന്‍ പോലുള്ള ചില ന്യൂറോട്രാന്‍സ്‌മിറ്ററുകളെ അമിത ഉറക്കം ബാധിക്കുന്നത്‌ കൊണ്ടാണ്‌ ഈ രീതിയില്‍ തലവേദന ഉണ്ടാകുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു.

നടുവേദന

നടുവേദന മൂലം ബുദ്ധിമുട്ടുന്നവരോട്‌ തല നേരേ വച്ച്‌ കിടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌ പതിവാണ്‌. പ്രത്യേക നിലയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നത്‌ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. അതിനാല്‍ കഴിയുന്നിടത്തോളം അമിത ഉറക്കം ഒഴിവാക്കാന്‍ ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു.

വിഷാദരോഗം

ആവശ്യത്തിന്‌ ഉറങ്ങാത്തവരിലാണ്‌ സാധാരണഗതിയില്‍ വിഷാദരോഗം കണ്ടുവരുന്നത്‌. എന്നാല്‍ വിഷാദരോഗികളില്‍ 15 ശതമാനം പേര്‍ അമിതമായി ഉറങ്ങുന്നവരാണ്‌. അമിത ഉറക്കം വിഷാദരോഗം കൂടുതല്‍ വഷളാക്കാനുള്ള സാധ്യതയുണ്ട്‌. കാരണം വിഷാദരോഗത്തില്‍ നിന്ന്‌ മുക്തി നേടാന്‍ ശരിയായ രീതിയില്‍ ഉറങ്ങേണ്ടത്‌ അത്യാവശ്യമാണ്‌.

sleep.image
sleep.image

ഹൃദ്‌രോഗം

72000 പേരെ ഉള്‍പ്പെടുത്തി നഴ്‌സുമാരുടെ ആരോഗ്യം സംബന്ധിച്ച ഒരു പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉറക്കവും ഹൃദ്‌രോഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു. രാത്രിയില്‍ 9-11 മണിക്കൂര്‍ ഉറങ്ങുന്നവരില്‍ എട്ടു മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ ഹൃദ്‌രോഗ സാധ്യത 38 ശതമാനം കൂടുതലാണെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍.

Related posts