സ്ത്രീയ്ക്കും പുരുഷനും ശാരീരിക ബന്ധത്തില്‍ തുല്യ പങ്കാളിത്തം എന്ന സങ്കല്‍പ്പത്തിലാണ് ഇന്നത്തെ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാധാന്യം നല്‍കുന്ന നിലയില്‍ ഒട്ടേറെ മേഖലകളില്‍ മാറ്റം വന്നിരിക്കുന്നു. അതിനിടെ സെക്സ് ഏറ്റവുമധികം ആസ്വദിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന ചോദവുമായി ഒരു പഠനം രംഗത്തെത്തുന്നു .’ട്രാക്കിംഗ് ഹാപ്പിനെസ്സ്’ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി 665 പുരുഷന്മാരും and 482 സ്ത്രീകളും സര്‍വേയില്‍ പങ്കെടുത്തു. ഇവരോട് കുറെ ചോദ്യങ്ങളും ചോദിച്ചിരുന്നു .
സംതൃപ്തി, സ്നേഹം, സമ്പത്ത്, ജ്ഞാനോദയം, സെക്സ് എന്നിങ്ങനെ അഞ്ചു ഘടകങ്ങളാണ് നല്‍കിയിരുന്നത്. സമൂഹത്തില്‍ സെക്സുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ സ്ത്രീകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ പഠനം നടന്നത് .പതിനഞ്ചു മുതല്‍ 60 വയസ്സ് വരെയുള്ളവരാണ് സര്‍വേയുടെ ഭാഗമായത്. എന്നാല്‍ സെക്സ് ഏറ്റവുമധികം ആസ്വദിക്കുന്നത് പുരുഷന്മാര്‍ എന്നാണ് സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്ത 20 ശതമാനം പേരും ഇതാണ് മറുപടിയായി നല്‍കിയത് .
അതായത് സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്ക് 250 ശതമാനം സെക്സ് ആസ്വദിക്കാന്‍ കഴിയും എന്നാണ് പഠനം തെളിയിച്ചത്. പക്ഷെ കേവലം എട്ടു ശതമാനം സ്ത്രീകള്‍ മാത്രമേ കണ്ടെത്തലിനെ അനുകൂലിച്ചുള്ളൂ .രതിമൂര്‍ച്ഛയുടെ കാര്യത്തിലും സ്ത്രീകളുടെ എണ്ണം കുറവാണെന്നാണ് കണ്ടെത്തല്‍. 24,000 സ്ത്രീകളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ 40 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗികബന്ധത്തില്‍ തങ്ങള്‍ രതിമൂര്‍ച്ഛ അനുഭവിക്കാറുള്ളൂ എന്ന് പറഞ്ഞത്.