ചെരിപ്പില്ലാതെ നടക്കുന്നത് നല്ലതാണോ ?

Walking...

നടത്തം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.വളരെ ലളിതമായ വ്യായാമ മുറയാണിത്. ആരോഗ്യകരമായ ഗുണങ്ങള്‍ക്കായി ആരോഗ്യകരമായ നടത്തമെന്നതും ഏറെ പ്രധാനമാണ്. ആരോഗ്യത്തിന് ചെരിപ്പിട്ടു നടക്കണം എന്നത് നാം പലപ്പോഴായി പറയുന്ന കാര്യമാണ്. വൃത്തിയുടെ പാഠം കൂടി അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്. എന്നാല്‍ ആരോഗ്യത്തിനായി നടക്കുമ്ബോള്‍ ചെരിപ്പല്ലാതെ നടക്കുന്നതും ആരോഗ്യകരമാണെന്നതാണ് വാസ്തവം. ചെരിപ്പില്ലാതെ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരം വേണം.

ആരോഗ്യമുള്ള ശരീരത്തിന് ശക്തമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ ശരീരത്തിലുണ്ടാകണം.കുട്ടികള്‍ ചെരിപ്പില്ലാതെ മുറ്റത്തും വയല്‍വരമ്ബുകളിലുമൊക്കെ കളിക്കുന്നത് കണ്ടിട്ടില്ലേ? ഇവരുടെ രോഗപ്രതിരോധശക്തി മറ്റുള്ളവരെ അപേക്ഷിച്ച്‌ വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതായത് ഇങ്ങനെ മണ്ണിലൂടെയും മറ്റ് പരുക്കന്‍ പ്രതലങ്ങളിലൂടെയുമൊക്കെയുള്ള നടത്തം ഉണ്ടാക്കുന്ന അസ്വസ്ഥതകളും വേദനകളും ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.

walking-for-weight-loss
walking-for-weight-loss

രാവിലെകളില്‍ ചെരിപ്പില്ലാതെയുള്ള നടത്തം ശീലിക്കുന്നത്, കാലിനടിയിലെ പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിക്കുകയും കാഴ്ചശക്തിയുള്‍പ്പടെ ഞരമ്ബുകളുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ വിവിധ ഡോക്ടര്‍മാര്‍ ചെരിപ്പില്ലാ നടത്തം ശുപാര്‍ശ ചെയുന്നു. ഇത് ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാകുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളില്‍ ഉണ്ടാകുന്ന ആര്‍ത്തവസംബന്ധമായ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കാനും ചെരിപ്പില്ലാതെയുള്ള നടത്തം നല്ലതാണ്.

ഇതുമായി ബന്ധപ്പെട്ട മാനസിക-ശാരീരിക വ്യതിയാനങ്ങളും, ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥ, തലവേദന, വയറുവേദന, മലബന്ധം തുടങ്ങിയവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ലഘൂകരിക്കാന്‍ ചെരിപ്പില്ലാതെ ദിവസവും കുറച്ചു സമയം നടത്തം ശീലിക്കാം. ചെരിപ്പില്ലാതെയുള്ള നടത്തം മനസികപിരിമുറുക്കം കുറക്കാന്‍ വളരെയധികം സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടത്തം കാല്‍പാദങ്ങളിലെ നാഡികളെ ഉത്തേജിപ്പിക്കുന്നതു മൂലം മനസ്സിന്റെ ആയാസങ്ങള്‍ കുറയുമെന്നതിനാല്‍ രക്തസമ്മര്‍ദ്ദവും കൂടാതെ സഹായിക്കും.

Walking..
Walking..

ചെരിപ്പിന്റെ ഉപയോഗമില്ലാത്ത മണ്ണിലൂടെ നടക്കുമ്ബോള്‍ കാലിനടിയിലെ കോശങ്ങള്‍ ഈ ഇലട്രോണുകള്‍ വലിച്ചെടുക്കുന്നു. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുകയും തന്മൂലം പേശികള്‍ക്കുണ്ടാകുന്ന വലിവും വേദനയും കുറക്കുകയും ചെയ്യുന്നു. വിവിധ കാരണങ്ങളാല്‍ മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് കേടു സംഭവിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കാം. ഉറക്കമില്ലായ്മ മൂലം അസ്വസ്ഥത അനുഭവിക്കുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പു വരുത്താന്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം അനിവാര്യമാണ്. പച്ചപ്പുല്ലിന് മീതെ ചെരിപ്പില്ലാതെയുള്ള നടത്തം ശീലമാക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കാന്‍ സഹായിക്കും.

Related posts