മാനസികസമ്മര്‍ദം, വിഷാദം, ഉത്കണ്ഠ, ഏകാന്തത എന്നിവ നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് ചിലര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ കാണുന്നത്. എന്നാല്‍ വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ മനസ്സ് ശാന്തമാക്കാനുള്ള ഉത്തമ മാര്‍ഗങ്ങളാണെന്ന വസ്തുത നമ്മള്‍ മറക്കരുത്. മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കമ്പ്യൂട്ടർ/ഇന്റര്‍നെറ്റ് അഡിക്്ഷന്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. മനഃശക്തികൊണ്ടും ദൃഢനിശ്ചയത്താലും നമ്മള്‍ ആരോഗ്യകരമായ രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് തിരിച്ചുവന്നാലും അനാരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പഴയകാല ഓര്‍മകള്‍ നമ്മളെ പൂര്‍ണമായി വിട്ടൊഴിയില്ല. നമ്മള്‍ ദിവസേന നേരിടുന്ന പലതരം അസ്വസ്ഥതകളും മാനസികസമ്മര്‍ദങ്ങളും തരണം ചെയ്യാനുള്ള ആരോഗ്യപരമായ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അല്‍പ്പം സമയം ചെലവഴിക്കുന്നത് ഈ സ്വഭാവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

1. ഇന്റര്‍നെറ്റിന് മുന്നില്‍ വളരെ കൂടുതല്‍ സമയം ചെലവഴിക്കുമ്ബോള്‍ നഷ്ടമാകുന്നതെന്തൊക്കെ എന്നതിനെക്കുറിച്ച് സ്വയം വിശകലനം ചെയ്ത് അവ ഒരു പേപ്പറില്‍ എഴുതിവെക്കുക. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം കുറച്ച് നഷ്ടപ്പെട്ട ചിലതെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കുക.
2. അനാവശ്യ കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ദിവസേന എത്ര സമയം ചെലവഴിക്കുന്നുവെന്ന് ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തുക. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുകുന്ന സമയത്തെ മാനസികാവസ്ഥ എന്തെന്ന് സ്വയം നിരീക്ഷിക്കുക.
3. ഇന്റര്‍നെറ്റ് ഉപയോഗം നീണ്ടുപോകുന്നത് അലാറമോ, വാച്ചോ, ക്ലോക്കോ ഉപയോഗിച്ച് നിയന്ത്രിക്കാം. രാത്രി കാലത്ത് ഒരു നിശ്ചിത സമയത്ത് കമ്ബ്യൂട്ടര്‍ ഓഫ് ചെയ്യാനും അലാറം ഉപയോഗിക്കാം.
4. ആരോഗ്യപരമായ മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് അമിതോപയോഗം ഒഴിവാക്കുക. വിരസതയും ഏകാന്തതയും തോന്നുന്ന സമയത്ത് ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുന്നതിനു പകരം സുഹൃത്‌സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയോ നല്ല പുസ്തകം വായിക്കുകയോ, ടിവി കാണുകയോ, പാട്ടു കേള്‍ക്കുകയോ ആകാം.
5. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുക. ഒരു മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിനിടക്ക് അഞ്ച് മിനുട്ടെങ്കിലും വിശ്രമിച്ച് മറ്റു പ്രവൃത്തികളിലേര്‍പ്പെടുക. പത%B