പ്രശസ്ത അവതാരികയും തമിഴ് സീരിയല്‍ താരവുമായ വി ജെ ചിത്രയുടെ മരണവാർത്ത ഉണ്ടാക്കിയ നടുക്കത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. മരണത്തിൽ ദുരൂഹത ഇല്ലെന്നു പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നുവെങ്കിലും , ചിത്രയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.പ്രാഥമിക നിഗമനപ്രകാരം ചിത്രയുടെ മരണം ആത്മഹത്യയാണെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുഡി ആക്കം കൂട്ടുന്നു . അതേസമയം ചിത്ര വിഷാദ രോഗത്തിന് അടിമ ആണെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ചിത്രയുടെ മരണത്തിനുത്തരവാദി ഹേമന്ദാണെന്ന് പറഞ്ഞ് കൊണ്ട് ചിത്രയുടെ അമ്മ രംഗത്ത് എത്തിയിരിക്കുന്നു . മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത് .അമ്മയുടെ ആരോപണം നിലനിൽക്കുന്നതിനടിയിൽ ആണ് തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകൾ ഹേമന്ദ് പൊലീസിന് മുന്നിൽ സമർപ്പിച്ചത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പോലീസിന് മുമ്പാകെ ഹേമന്ദ് സമർപ്പിച്ചതെന്നുമാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.