നാവിൽ രുചിയൂറും ഇറച്ചിപ്പുട്ട് തയ്യാറാക്കാം

നാവില്‍ രുചിയൂറും ഇറച്ചിപ്പുട്ട് ഇന്ന് പരീക്ഷിച്ചാലോ?
ഇറച്ചിപ്പുട്ട് തയ്യാറാക്കുന്ന വിധം:-
1..പുട്ട് പൊടി-അഞ്ച് കപ്പ്
2.ഇറച്ചി -അര കില്ലോ
3.തേങ്ങ-അരമുറി
4.ഉപ്പ് ,വെള്ളം
5.മുളകുപൊടി-ഒരു ടീസ്പൂണ്‍,മല്ലിപ്പൊടി-ഒന്നര ടീസ്പൂണ്‍ ,മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍,പെരുംജീരകം-അരടീസ്പൂണ്‍
6.കറുവ പട്ട-രണ്ടു കഷണം, ഗ്രാമ്ബു-അഞ്ച് കഷണം, ഏലയ്ക്ക-നാല് കഷണം
7.ഇഞ്ചി-ഒരു വലിയ കഷണം
8.വെളുത്തുള്ളി-അഞ്ച് അല്ലി
9.സവാള-രണ്ട്
10.പച്ചമുളകും 4

തയ്യാറാക്കുന്ന വിധം – അഞ്ച് കപ്പ് പുട്ടിന്റെ പൊടിയില്‍ അരമുറി തിരുമ്മിയ തേങ്ങയും, ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം തളിച്ച്‌ സാധാരണ പുട്ടിന് നനയ്ക്കുന്നതു പോലെ നനച്ചുവെയ്ക്കുക. ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒന്നര ടീസ്പൂണ്‍ മല്ലിപ്പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ടു കഷണം കറുവപട്ട, അഞ്ച് കഷണം ഗ്രാമ്ബു, നാല് കഷണം ഏലയ്ക്ക, അരടീസ്പൂണ്‍ പെരുംജീരകം, ഒരു വലിയ കഷണം ഇഞ്ചി, വെളുത്തുള്ളി- അഞ്ച് അല്ലി എന്നിവ ഒന്നിച്ച്‌ അരയ്ക്കുക. ഈ മാസാലക്കൂട്ട് ഇറച്ചിയില്‍ യോജിപ്പിച്ച്‌ പാകത്തിന് ഉപ്പും, അരകപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ച്‌ തോര്‍ത്തിയെടുക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്ബോള്‍ രണ്ട് വലിയ സവാള അരിഞ്ഞതും, ചെറുതായി അരിഞ്ഞ അഞ്ച് പച്ചമുളകും ഇട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ഇറച്ചിയും രണ്ട് ടീസ്പൂണ്‍ മല്ലിയിലയും ചേര്‍ക്കുക. ഒരു പുട്ടുകുറ്റിയില്‍ ഒരുപിടി മാവ് ആദ്യം ഇടുക.

വീണ്ടും മാവിടുക. ഇങ്ങനെ ഇറച്ചിയും മാവും ഇടവിട്ട് ഇട്ട് പുട്ടുകുറ്റി നിറയ്ക്കുക. എന്നിട്ട് പുട്ട്കുറ്റിയില്‍ നിന്നും ആവി വരുന്നതുവരെ വേവിക്കുക. ചൂടോടെ തന്നെ കഴിച്ചോളു, അടിപൊളിയാണ് ഇറച്ചിപ്പുട്ട്.

Related posts