വിസിലടിക്കാൻ ഇനിമുതൽ പുജാരയും

ചേതേശ്വർ പൂജാര, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മതിലായി മാറിയ പ്ലയെർ. പൂജാര ഫാൻസിനു സന്തോഷവാർത്തയുമായാണ് ഇപ്പോഴത്തെ ഐ പി എൽ താരലേലം വന്നെത്തിയത്. ആറ് വർഷത്തിന് ശേഷം ചേതേശ്വർ പൂജാര ഒരു ഐ പി എൽ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടു. അതും തല ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിലേക്ക്.

Image result for cheteshwar pujara in csk

ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാരയ്ക്ക് 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റിൽ 390 റൺസാണ് ഉള്ളത്. ഐ പി എല്ലിൽ പൂജാരയുടെ ഏറ്റവും ഉയർന്ന സ്കോർ 51 റൺസ് ആണ്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തുടങ്ങിയ ടീമുകൾക്ക് വേണ്ടി പൂജാര ജേഴ്സി അണിഞ്ഞിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബിനായാണ് പൂജാര അവസാനമായി ഐ പി എല്ലിൽ കളിക്കുവാൻ ഇറങ്ങിയത്.ടെസ്റ്റ് ക്രിക്കറ്റിൽ ദ്രാവിഡിന് ശേഷം മികച്ച പ്രതിരോധം തീർത്തിരുന്നു പുജാരയെ പക്ഷെ കഴിഞ്ഞ സീസണുകളിൽ ടീമുകൾ സ്വീകരിക്കാൻ തയ്യാറായില്ല. അമ്പതു ലക്ഷം എന്ന അടിസ്ഥാന വിലയ്ക്കാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് പുജാരയെ സ്വന്തമാക്കിയിരിക്കുന്നത്.

 

Related posts