ഇന്നസെന്റിനെ ഓർത്ത് പൊട്ടിക്കരഞ്ഞു കാവ്യാ മാധവൻ. ആശ്വസിപ്പിച്ച് ദിലീപ്!

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഇന്നസെന്റ്. ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ മുൻനിര ഹാസ്യ താരമായി താരം മാറുകയും ചെയ്തിരുന്നു. നടൻ എന്നതിലുപരി മുൻ പാർലമെന്റ് മെമ്പർ കൂടിയാണ് താരം. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം നമ്മെ വിട്ട് പിരിഞ്ഞത്. പ്രിയ താരം ഇന്നസെന്റിനെ അവസാനമായി ഒരുനോക്കു കാണാൻ നിരവധി പേരാണ് ഇരിങ്ങാലക്കുടയിലേ വീട്ടിലേക്ക് എത്തിച്ചേരുന്നത്. ഏതൊരു കാര്യത്തിലും നർമം കണ്ടെത്തി സഹപ്രവർത്തകരോട് സ്നേഹത്തോടും നർമം ചാലിച്ചും മാത്രം സംസാരിച്ചിരുന്ന പ്രിയ ഇന്നസെന്റ് ഇനി ഇല്ലാ എന്നത് മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നോവ് തന്നെയാണ്.

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. പൊട്ടിക്കരഞ്ഞ് ദിലീപിനൊപ്പം ആണ് കാവ്യ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് എത്തിയത്. ഇന്നസെന്റ് അന്തരിച്ച ദിവസം മുതൽ ദിലീപ് എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്നു. ഇന്നസെൻറിൻറെ സംസ്കാര ശുശ്രൂഷകൾ ഇരിങ്ങാലക്കുട സെൻറ് തോമസ് ദേവാലയത്തിൽ നടന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടൻ ആണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്.

കൊച്ചിയിലെ പൊതുദർശനത്തിനു ശേഷം പതിനൊന്നരയോടെ ഇരിങ്ങാലക്കുടയിലേക്കു പുറപ്പെട്ട വിലാപയാത്ര ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം തടിച്ചുകൂടിയ ആരാധകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി രണ്ടരയോടെയാണ് ഇരിങ്ങാലക്കുട ടൗൺഹാളിൽ എത്തിയത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വീട്ടിലെത്തിച്ചപ്പോഴേക്കും സമയം ആറ് കഴിഞ്ഞിരുന്നു.

Related posts