മത്സ്യകന്യകയായി ഇനിയ : ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇനിയ, മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി. റൈൻ റൈൻ കം എഗൈൻ എന്ന ജയരാജ് ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ഇനിയ. പുത്തൻ പണം,സ്വർണ്ണ കടുവ, മാമാങ്കം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യാൻ ഇനിയയ്ക്ക് സാധിച്ചു. യുദ്ധം സെയ്‌, വാഗെയ് സൂടവാ എന്ന തമിഴ് ചിത്രത്തിലൂടെ ഇനിയയ്ക്ക് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്ക് ഉള്ള അവാർഡ് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സജീവമാണ് നടി. നാലു ലക്ഷത്തോളമാണ് ഇനിയയുടെ ഇൻസ്റ്റാഗ്രാം ആരാധകർ. ഇനിയ പങ്കു വയ്ക്കുന്ന പല ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. അഭിനയത്തോടൊപ്പം മോഡലിംഗിലും ഇതിനകം തന്നെ തന്റെ വരവറിയിച്ചു കഴിഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വിധേയമായിരിക്കുന്നതും താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ട് തന്നെയാണ് . അതീവ ഗ്ലാമറസ് ആയ ഇനിയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മത്സ്യകന്യകയെ പോലെ ഉണ്ടന്നാണ് ആരാധകർ പറയുന്നത്. എന്ത് തന്നെ ആയാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Related posts