സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ്! തെന്നിന്ത്യൻ താരറാണി പറഞ്ഞത് കേട്ടോ!

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളിലൂടെ മലയാള മനസ്സുകൾ കീഴ്ടക്കിയ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിൽ യാതൊരു തടസവും കാണിക്കാറില്ല. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാര്‍ മാധവന്‍കുട്ടിയുടെ ഓര്‍മ്മ, ശ്രീഗുരുവായൂരപ്പന്‍ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാവുന്നത്.

ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നതിന് കുറിച്ച്‌ ഇനിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. തനിക്ക് ഇന്റിമസി രംഗങ്ങളില്‍ അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്ന് ഇനിയ പറയുന്നു. ഒരു സിനിമയില്‍ സംവിധായകൻ പറഞ്ഞതനുസരിച്ച്‌ ചെയ്യുകയായിരുന്നുവെന്നും എല്ലാവരും കയ്യടിച്ചപ്പോഴാണ് ആത്മവിശ്വാസം വന്നതെന്നും താരം പറഞ്ഞു. വാക്കുകളിങ്ങനെ, ഇന്റിമസി സീനുകളൊന്നും എനിക്ക് അഭിനയിക്കാൻ അറിയില്ല. സംവിധായകൻ പറയുന്നതിനനുസരിച്ച്‌ ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ചെയ്ത് കഴിഞ്ഞ് ഇത്രയും ബോള്‍ഡായി ചെയ്തല്ലോ എന്ന് പറഞ്ഞ് സെറ്റിലെ എല്ലാവരും കയ്യടിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡൻസ് ലഭിച്ചത്. ഗ്ലാമറസാവുക എന്നത് നമ്മുടെ കോണ്‍ഫിഡൻസിന് അനുസരിച്ചാണ്. അത് നമ്മള്‍ എങ്ങനെ ക്യാരി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച്‌ ഇരിക്കും. അത് ഏത് ലെവല്‍ വരെ പോണം എന്നത് നമ്മുടെ തീരുമാനമാണ്

ആരും ഒന്നിനും നിര്‍ബന്ധിക്കാൻ പോകുന്നില്ല. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മള്‍ ചെയ്യുക. അത്രയേ ഉള്ളു. ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെ. ആദ്യമൊക്കെ തമിഴ് സിനിമയില്‍ വയറു കാണിക്കണം, സെക്സി ആയി ഡാൻസ് ചെയ്യണം എന്നൊക്കെ ആയിരുന്നു. അതെല്ലാം ജോലിയുടെ ഭാഗം മാത്രമാണ്. അതിനെ നമ്മള്‍ മോശം കണ്ണിലൂടെ കാണുമ്പോഴാണ് അങ്ങനെ തോന്നുന്നത്. അതല്ലാതെ ഒരു കഥയ്ക്ക് വേണ്ടിയോ പാട്ടിന് അനുസരിച്ചോ ഒക്കെ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ അഭിപ്രായം. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച്‌ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഗ്ലാമര്‍ ചെയ്യുന്നത്. സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ്. യംഗ് ഏജില്‍ നല്ല എനര്‍ജറ്റിക്കായി ഇരിക്കുമ്പോഴാണ് നമ്മള്‍ നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം.

 

Related posts